സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചുപുഴുക്കലരി, കുത്തരി എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കിഇന്ത്യയിൽ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ചുവടുവയ്പുമായി വ്യോമയാന മന്ത്രാലയം2075-ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ജയശങ്കര്‍; ‘നമ്മൾ 52.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ആകും’ഏഴ് ശതമാനം ജിഡിപി വളർച്ചാ പ്രതീക്ഷയും 151,000-ത്തിലേറെ സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ പുനരാവിഷ്ക്കരിക്കുന്നു

പൊതുമേഖലാ ബാങ്ക് സ്വകാര്യവൽകരണം ഉടനില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവൽകരിക്കാനുള്ള നീക്കം ഉടനില്ലെന്ന് കേന്ദ്രം. വാർത്താ ഏജൻസിയായ എഎൻഐക്ക് അനുവദിച്ച അഭിമുഖത്തിൽ കേന്ദ്രസർക്കാരിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദിപം) സെക്രട്ടറി തുഹീൻ കാന്ത് പാണ്ഡേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കേന്ദ്രസർക്കാരിനും എൽഐസിക്കും ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള ‘സ്വകാര്യ ബാങ്കായ’ ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപനയുമായി മുന്നോട്ട് പോകും.
രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽകരിക്കുമെന്ന് 2021-22ലെ ബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.

ബാങ്കുകൾ ഏതെന്ന് മന്ത്രി പറഞ്ഞിരുന്നില്ല. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണമാണ് ഉദ്ദേശിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത സൂചനകളുമുണ്ടായിരുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറും മുമ്പ് ഇന്ത്യയിൽ പൊതുമേഖലയിൽ 27 ബാങ്കുകളുണ്ടായിരുന്നു. ഇപ്പോൾ‌ 12. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) അടക്കം 5 അസ്സോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും മാതൃകമ്പനിയായ എസ്ബിഐയിൽ ലയിപ്പിച്ചത് 2017ലാണ്.

2019ൽ ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചു. 2020 ഏപ്രിൽ ഒന്നിനായിരുന്നു മെഗാ ബാങ്ക് ലയനം. 10 ബാങ്കുകളെയാണ് ഒറ്റയടിക്ക് ലയിപ്പിച്ച് 4 വലിയ ബാങ്കുകളാക്കി മാറ്റിയത്.

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിച്ചു. ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയെ യൂണിയൻ‌ ബാങ്കിലും ലയിപ്പിച്ചു.

ഉടമസ്ഥാവകാശം ഉൾപ്പെടെ കൈമാറേണ്ടതുള്ളതിനാൽ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽകരിക്കുന്നത് എളുപ്പമല്ലെന്ന് വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പിന്മാറ്റം. ആദ്യം താൽപര്യപത്രം ക്ഷണിച്ച് യോഗ്യരായ നിക്ഷേപകരെ കണ്ടെത്തണം. ഭൂ സ്വത്ത് അടക്കമുള്ള ആസ്തി കൈമാറ്റവും എളുപ്പത്തിൽ നടത്തുക പ്രയാസമാണ്.

ഓഹരി വിൽപനയ്ക്ക് നിരവധി നിയമാനുസൃത അനുമതിക‍ൾ നേടിയെടുക്കണം. ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുകയാണ് മറ്റൊരു വെല്ലുവിളി.

വേതനം, പെൻഷൻ, മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ സമവായം വേണ്ടിവരും. ഈ പശ്ചാത്തലത്തിലാണ് തൽകാലം പൊതുമേഖലാ ബാങ്ക് സ്വകാര്യവൽകരണമില്ലെന്ന നിലപാടിലേക്ക് കേന്ദ്രം കടന്നത്.

മഹാരാഷ്ട്ര സർക്കാരിൽ നിന്നടക്കം നിരവധി രേഖകൾ കിട്ടാനുള്ളതിനാൽ ഷിപ്പിങ് കോ‍ർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വിൽപനയും വൈകുമെന്ന് തുഹീൻ കാന്ത് പാണ്ഡേ പറഞ്ഞു. രേഖകൾ ലഭ്യമായാൽ കേന്ദ്രം ടെൻഡർ നടപടികളിലേക്ക് കടക്കും.

X
Top