വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർപാമോയില്‍ ഇറക്കുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; അടുത്ത മാസം അഞ്ചുലക്ഷം ടണ്‍ എത്തിയേക്കുംസാങ്കേതിക മേഖലയിൽ യുഎസുമായി ബന്ധം വർധിപ്പിക്കാൻ ഇന്ത്യഖാദി, ഗ്രാമ വ്യവസായങ്ങളുടെ വിറ്റുവരവ് 1,70,000 കോടി രൂപ കവിഞ്ഞുമുടക്കുമുതൽ, വിറ്റുവരവ് മാനദണ്ഡങ്ങൾ ഇരട്ടിയാക്കി എംഎസ്എംഇയുടെ പുതിയ നിർവചനം

അര്‍ബുദത്തിനെതിരായ പോരാട്ടത്തിന് മുന്‍ഗണനയെന്ന് കേന്ദ്രം

ഛത്രപതി സാംഭാജിനഗർ: അർബുദത്തിനെതിരേ പോരാടുന്നതിനാണ് സർക്കാരിന്റെ മുൻഗണനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. ഉയർന്ന നിലവാരമുള്ള ചികിത്സയ്ക്കായി കഴിഞ്ഞ എട്ട് വർഷത്തിനിടെ 3000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടില്‍ റേഡിയേഷൻ ഓങ്കോളജിയില്‍ ഉപയോഗിക്കുന്ന ലീനിയർ ആക്സിലറേറ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാൻസർ ചികിത്സയ്ക്ക് മുൻഗണന നല്‍കിയിട്ടുണ്ട്. 1,75,000 ആയുഷ്മാൻ ആരോഗ്യ മന്ദിറുകളില്‍ ഓറല്‍, ബ്രെസ്റ്റ്, സെർവിക്കല്‍ കാൻസറുകള്‍ക്കായി സ്ക്രീനിങ് നടത്തി.സ്ക്രീനിങ്ങിന് 30 വയസ്സ് നിർബന്ധമാക്കിയിട്ടുണ്ട്.കാൻസർ ചികിത്സ മുൻഗണനാ മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.

26.70 കോടിയിലധികം ആളുകളെ സ്ക്രീൻ ചെയ്തതില്‍ 1.63 ലക്ഷം കേസുകള്‍ കണ്ടെത്തി.14.6 കോടി പേരെ സ്തനാർബുദ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 57,179 പേർക്ക് രോഗം കണ്ടെത്തി.ഒൻപത് കോടിയിലധികം പേരെ സെർവിക്കല്‍ കാൻസറിനായി പരിശോധിച്ചു, 96,973 പേർക്ക് ഇത് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ അർബുദത്തിനെതിരെ ശക്തമായി പോരാടുകയാണ്. അർബുദം എന്ന വാക്ക് ആളുകളെ ഭയപ്പെടുത്തുകയും അവരെ വൈകാരികമായും സാമ്ബത്തികമായും തകർക്കുകയും ചെയ്യുന്നു. സജീവമായ തന്ത്രങ്ങള്‍ ആവിഷ്കരിച്ചുകൊണ്ട് നമുക്ക് സമയബന്ധിതമായ ഇടപെടലുകള്‍ നടത്താനും രോഗികളുടെ ജീവിതം മെച്ചപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അർബുദത്തിനെതിരേ പോരാടുന്നതിന് കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരും സംസ്ഥാനത്തെ ദേവേന്ദ്ര ഫഡ്നവിസ് സർക്കാരും പൂർണമായും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ 90 ശതമാനം ആളുകള്‍ക്കും 30 ദിവസത്തിനുള്ളില്‍ ചികിത്സ ലഭിക്കുന്നുണ്ടെന്നും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തിയെന്നും നഡ്ഢ പറഞ്ഞു.

അർബുദത്തിനെതിരേ പോരാടുന്നതിന് രണ്ട് സമീപനങ്ങളാണ് സ്വീകരിക്കുന്നത്. രോഗികളെ ചികിത്സിക്കുകയും ആളുകളെ വലിയ തോതില്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.

മെഡിക്കല്‍ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ 5000 കോടി രൂപ വായ്പ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഫഡ്നവിസ് പറഞ്ഞു.

X
Top