Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

റെയിൽപ്പാളങ്ങളുടെ നിർമ്മാണവും നവീകരണവും സ്വകാര്യമേഖലയെ ഏൽപ്പിക്കാൻ കേന്ദ്രം

ന്യൂഡൽഹി: പുതിയ റെയിൽപ്പാളങ്ങളുടെ നിർമാണം, നിലവിലുള്ള പാളങ്ങളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികൾക്കായി സ്വകാര്യകമ്പനികൾക്ക് കരാർ നൽകാൻ കേന്ദ്രസർക്കാർ.

അറ്റകുറ്റപ്പണികൾക്കുള്ള മെഷിനറികൾക്കടക്കം നിലവിൽ റെയിൽവേ മന്ത്രാലയമാണ് സഹായധനം നൽകുന്നത്.

എന്നാൽ, റെയിൽവേയുടെ വിപുലീകരണത്തിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ച സാഹചര്യത്തിലാണ് സ്വകാര്യകമ്പനികൾക്ക് ദീർഘകാല കരാറുകൾ നൽകാനുള്ള തീരുമാനമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ അനിൽകുമാർ ലഹോട്ടി പറഞ്ഞു.

റെയിൽവേയുടെ ആഭ്യന്തര കണക്കുകൾപ്രകാരം, അടുത്ത ആറുമുതൽ ഏഴുവർഷത്തിനുള്ളിൽ കുറഞ്ഞത് 2000 അത്യാധുനിക റെയിൽപ്പാളനിർമാണം നടക്കും. അറ്റകുറ്റപ്പണിയന്ത്രങ്ങളും ആവശ്യമായിവരും.

പത്തുമുതൽ 100 കോടിവരെ വിലയുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ് റെയിപ്പാളങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തി ചെയ്യുന്നത്. അത് കനത്ത സാമ്പത്തികഭാരമുണ്ടാക്കും. അതിനാൽ, യന്ത്രങ്ങളുടെ ലഭ്യത കണക്കിലെടുത്ത് കരാറുകാർക്ക് പണം നൽകി പ്രവൃത്തികൾ പൂർത്തിയാക്കും.

രാജ്യത്തെ 18,000 ലെവൽ ക്രോസിങ്ങുകൾ ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. ഒട്ടേറെ പാലങ്ങൾ നിർമിക്കേണ്ടിവരും.

ഇന്ത്യയുടെ ഗതാഗതത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അടുത്ത 25 വർഷത്തിനുള്ളിൽ, ഒരുലക്ഷം കിലോമീറ്റർ റെയിൽപ്പാളം കൂട്ടിച്ചേർക്കേണ്ടിവരുമെന്നും ലഹോട്ടി പറഞ്ഞു.

X
Top