2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

നിക്ഷേപ സൗഹൃദ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: വിദേശ നിക്ഷേപം(Foreign Investment) ആകര്‍ഷിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്റ്റേറ്റുകളോട് ആവശ്യപ്പെടാന്‍ കേന്ദ്രം പദ്ധതിയിടുന്നു.

ഭൂമി ലഭ്യമാക്കുക, കെട്ടിട നിയന്ത്രണങ്ങള്‍ പരിഷ്‌കരിക്കുക, വൈദ്യുതി വിതരണം, നിയമ നിര്‍വ്വഹണം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടും.

ഈ ഘടകങ്ങള്‍ നിതി ആയോഗ്(Niti Ayog) നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ‘നിക്ഷേപ സൗഹൃദ ചാര്‍ട്ടറിന്റെ’ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ പ്രകടനം നിരീക്ഷിക്കുകയും റാങ്ക് ചെയ്യുകയും ചെയ്യും.

നിക്ഷേപത്തിനായി പ്രത്യേക കമ്പനികളെ ലക്ഷ്യമിടുന്നതിന് സംസ്ഥാനങ്ങള്‍ അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്നും നിലവിലെ നിക്ഷേപകര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നതിന് പകരം പ്രാദേശികമായി അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഒരു ഉദ്യോഗസ്ഥര്‍ പറയുന്നു.

ഉദാഹരണത്തിന്, ടെസ്ല ഇന്ത്യന്‍ നിര്‍മ്മാണ മേഖലയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, ഇലക്ട്രിക് വാഹന ആവാസവ്യവസ്ഥ ഇതിനകം വികസിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളെ അത് പരിഗണിച്ചേക്കാം.

ആഗോള നിലവാരം പുലര്‍ത്തുന്ന തരത്തില്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ നയങ്ങള്‍ മാറ്റണമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടിരുന്നു. ഭരണത്തില്‍ സജീവമായതും സിംഗിള്‍ പോയിന്റ് തന്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ സംസ്ഥാനങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപകരെ നിലനിര്‍ത്താന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ, സംസ്ഥാനങ്ങള്‍ ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കണമെന്നും ഭൂമി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രം നിലവില്‍ വിവിധ രാജ്യങ്ങളുമായി ഇടപഴകുന്നു.

ഇത് അടുത്തിടെ കുറഞ്ഞു. ഇന്ത്യയിലേക്കുള്ള അറ്റ എഫ്ഡിഐ വരവ് 2023ലെ 42 ബില്യണ്‍ ഡോളറില്‍ നിന്ന് 24ല്‍ 26.5 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ഇന്ത്യയിലെ ഭൂമി, കെട്ടിട നിയന്ത്രണങ്ങള്‍ ഫാക്ടറി ഭൂമിയുടെ ഉപയോഗം ഗണ്യമായി നിയന്ത്രിച്ചിരിക്കുന്നു. ഇത് മൂലധനം ഫലപ്രദമായി വിനിയോഗിക്കാനുള്ള സംരംഭങ്ങളുടെ കഴിവ് പരിമിതപ്പെടുത്തുന്നു.

ഈ നിയന്ത്രണങ്ങള്‍ പരിഷ്‌കരിക്കുന്നത് ബിസിനസ്സ് ചെലവ് കുറയ്ക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഭൂരേഖകള്‍ നവീകരിക്കുന്നതും ലാന്‍ഡ് പാഴ്‌സല്‍ അധിഷ്ഠിത പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ അവതരിപ്പിക്കുന്നതും വ്യവഹാരങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

മിക്ക സംസ്ഥാനങ്ങളിലും ഫാക്ടറി കെട്ടിടങ്ങള്‍ക്ക് ഒരു പ്ലോട്ടിന്റെ 40 മുതല്‍ 60 ശതമാനം വരെ മാത്രമേ കൈവശം വയ്ക്കാന്‍ കഴിയൂ. ബില്‍ഡിംഗ് സ്റ്റാന്‍ഡേര്‍ഡുകള്‍ ഉദാരമാക്കുന്നത് ഉല്‍പ്പാദനക്ഷമമായ ഭൂമിയെ അണ്‍ലോക്ക് ചെയ്യാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാനങ്ങളെ സഹായിക്കും.

വിവിധ സ്‌കീമുകള്‍ക്ക് കീഴില്‍ ഈ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനങ്ങളും ലഭിച്ചേക്കാം.

X
Top