ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വൈദ്യുത പ്രസരണ രംഗത്ത് എഐ, മെഷീൻ ലേണിങ് എന്നിവ ഉപയോഗിക്കാൻ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുത പ്രസരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിങ് എന്നിവ ഉപയോഗിക്കാൻ കേന്ദ്രം ഒരുങ്ങുന്നു.

പ്രസരണ സാമഗ്രികളുടെ നിരീക്ഷണത്തിനായി റോബട്ടുകളും ഡ്രോണുകളും ഉപയോഗിക്കാനും ധാരണയായി. രാജ്യത്തെ ട്രാൻസ്മിഷൻ സംവിധാനം ആധുനികവൽക്കരിക്കാനായി പവർഗ്രിഡ് സിഎംഡിയുടെ അധ്യക്ഷതയിൽ 2021 സെപ്റ്റംബറിൽ രൂപീകരിച്ച സമിതി നൽകിയ റിപ്പോർട്ടിലാണ് ഇതടക്കമുള്ള ശുപാർശകളുള്ളത്. റിപ്പോർട്ട് പൂർണമായും സർക്കാർ അംഗീകരിച്ചു.

24 മണിക്കൂറും വൈദ്യുതിവിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. തകരാറുകളുണ്ടാകുമ്പോൾ പരിഹരിക്കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ തകരാർ മുൻകൂട്ടി പ്രവചിച്ച് ആവശ്യമായ മുൻകരുതൽ നടപടികളെടുക്കുന്ന ‘പ്രൊഡിക്റ്റീവ് മെയിന്റനൻസ്’ രീതിക്കു വേണ്ടിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.

പവർ ഗ്രിഡുകൾ സാധാരണനിലയിൽ പ്രവർത്തിക്കുന്ന ലോഡ് അടക്കമുള്ള വിവരങ്ങൾ മെഷീൻ ലേണിങ് പ്രോഗ്രാം പഠിക്കും.

ഇതിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടുതുടങ്ങിയാൽ മുന്നറിയിപ്പ് നൽകുകയും പ്രശ്നപരിഹാരനടപടി സ്വയം ആരംഭിക്കുകയും ചെയ്യും.

പവർ ഗ്രിഡിലെ ഏറ്റക്കുറച്ചിലുകളുടെ തത്സമയ നിരീക്ഷണം, സൈബർ ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിരോധം എന്നിവയ്ക്കും സ്മാർട് സംവിധാനങ്ങളുണ്ടായിരിക്കും.

3 മുതൽ 5 വർഷത്തിനുള്ളിൽ ശുപാർശകൾ നടപ്പാക്കുമെന്ന് കേന്ദ്ര ഊർജമന്ത്രാലയം അറിയിച്ചു.

X
Top