Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്ധനവില കുറയ്ക്കില്ലെന്നു കേന്ദ്രം

ന്യൂഡല്ഹി: അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്ക്കിടയില് രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്നത് പരിഗണനയിലില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക വകുപ്പുമന്ത്രി ഹര്ദീപ് സിങ് പുരി.

രാജ്യത്ത് ഊര്ജലഭ്യത ഉറപ്പാക്കാനാണ് മുന്ഗണന. ആഗോളസാഹചര്യങ്ങള് കണക്കിലെടുത്താല് പെട്രോളിയം ഉത്പാദനത്തില് രാജ്യം സ്ഥിരത നേടി. ചെങ്കടലിലെ ഹൂതി ആക്രമണം സമ്പദ്വ്യവസ്ഥയെയും ചരക്കുനീക്കത്തെയും ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഊര്ജമേഖലയുടെ 80 ശതമാനത്തിലേറെ ആവശ്യങ്ങള്ക്കും ഇന്ത്യ വിദേശ എണ്ണയെയാണ് ആശ്രയിക്കുന്നത്. അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ചെലവ് നിയന്ത്രിക്കാന് കൂടുതല് സ്രോതസ്സുകള് കണ്ടെത്തും. ഇതിന്റെഭാഗമായി വെനസ്വേലയില്നിന്നു എണ്ണ ഇറക്കുമതിചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഒ.എന്.ജി.സി. വിദേശ് ലിമിറ്റഡിന് (ഒ.വി.എല്.) അസംസ്കൃത എണ്ണനല്കാന് വെനസ്വേല സമ്മതിച്ചതായി പെട്രോളിയം സെക്രട്ടറി പങ്കജ് ജെയിനും വ്യക്തമാക്കി. വെനസ്വേലയില്നിന്ന് 2020-ലാണ് ഇന്ത്യ അവസാനമായി എണ്ണ ഇറക്കുമതി ചെയ്തത്.

അമേരിക്ക ഏര്പ്പെടുത്തിയ ഉപരോധത്തെത്തുടര്ന്നാണ് അവിടെനിന്നുമുള്ള ഇറക്കുമതി നിര്ത്തിയത്. പ്രതിദിനം 8.5 ലക്ഷംവീപ്പ അസംസ്കൃത എണ്ണയാണ് വെനസ്വേല ഉത്പാദിപ്പിക്കുന്നത്.

റഷ്യയില്നിന്നുള്ള ഇറക്കുമതി ഇടിഞ്ഞത് വിലനിര്ണയം ആകർഷകമല്ലാത്തതിനാലാണ്. പ്രതിദിനം 15 ലക്ഷംവീപ്പ റഷ്യന് എണ്ണ വാങ്ങുന്നുണ്ട്.

ഇന്ത്യന് ഉപഭോക്താവിന് ഏറ്റവും ലാഭകരമായ വിലയ്ക്ക്, തടസ്സമില്ലാതെ ഊര്ജലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

X
Top