വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍വയനാട് പുനരധിവാസ പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചേക്കുംപുതിയ ഈട് രഹിത ഭവന വായ്പയുമായി കേന്ദ്രംറിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ നിക്ഷേപത്തില്‍ വര്‍ധനഏഴ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അവധി വ്യാപാര നിരോധനം നീട്ടി

പുതിയ ഈട് രഹിത ഭവന വായ്പയുമായി കേന്ദ്രം

ന്യൂഡൽഹി: ഈട് രഹിത ഭവന വായ്പ പദ്ധതിയുമായി കേന്ദ്രം എത്തുന്നു. കുറഞ്ഞ ഡോക്യുമെന്റേഷന്‍ ആണ് പ്രധാന ആകര്‍ഷണം. മൂന്നാം കക്ഷി ഗ്യാരണ്ടി ഇല്ലാതെ 20 ലക്ഷം രൂപ വരെ നല്‍കാനാണ് നീക്കം.

താഴ്ന്ന- ഇടത്തരം വരുമാനക്കാര്‍ക്കായാണ് ഈ സീറോ കൊളാറ്ററല്‍ ഹൗസിംഗ് ലോണ്‍ സ്‌കീം സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഈ പദ്ധതി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ലോ ഇന്‍കം ഹൗസിംഗിനായുള്ള ക്രെഡിറ്റ് റിസ്‌ക് ഗ്യാരണ്ടി ഫണ്ട് സ്‌കീമിലെ (CRGFTLIH) ഭേദഗതികള്‍ പദ്ധതിക്ക് വഴിയൊരുക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. പദ്ധതിക്കു കീഴില്‍ വായ്പകള്‍ക്ക് 30 വര്‍ഷം വരെ തിരിച്ചടവ് സാവകാശം നല്‍കുമെന്നും പറയപ്പെടുന്നു. ഇതു സാധാരണക്കാര്‍ക്ക് കുറഞ്ഞ തിരിച്ചടവ് ഉറപ്പാക്കും.

നിലവിലെ വ്യവസ്ഥകള്‍ പ്രകാരം എട്ട് ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് ഗ്യാരണ്ടിയുള്ള പരിരക്ഷയ്ക്ക് അര്‍ഹതയുണ്ട്. വായ്പയ്ക്ക് ആവശ്യമായ രേഖകള്‍ നല്‍കാന്‍ ഇല്ലാത്തവരുടെ ഭവനമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം.

രേഖാമൂലമുള്ള വരുമാനമോ, കുറഞ്ഞ അനുബന്ധ രേഖകളോ ഇല്ലാത്തവര്‍ക്ക് വീട് വാങ്ങാന്‍ ക്രെഡിറ്റ് ഈ പദ്ധതി ഉറപ്പാക്കുമെന്നു വിഷയവുമായി അടുത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പദ്ധതിക്കു കീഴില്‍ യോഗ്യമായ വരുമാനം, തുല്യമായ പ്രതിമാസ ഗഡു, അറ്റ പ്രതിമാസ വരുമാന അനുപാതം തുടങ്ങിയ പാരാമീറ്ററുകള്‍ ഉറപ്പിക്കുന്നതിന് ധനകാര്യ, ഭവന, നഗരകാര്യ മന്ത്രാലയം, നാഷണല്‍ ഹൗസിംഗ് ബാങ്കും മറ്റ് വാണിജ്യ ബാങ്കുകളുമായി ചര്‍ച്ച നടത്തി വരുന്നുവെന്നാണു വിവരം.

ചര്‍ച്ചയില്‍ ധാരണയാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും. വായ്പാ തുകയുടെ 70% വരെ ലോ ഇന്‍കം ഹൗസിംഗിനായുള്ള ക്രെഡിറ്റ് റിസ്‌ക് ഗ്യാരണ്ടി ഫണ്ട് സ്‌കീമിനു കീഴില്‍ ഗ്യാരണ്ടി നല്‍കും.
ഗ്യാരണ്ടി, കവറേജ് കാലയളവ് എന്നിവയുടെ വ്യാപ്തിയിലും ചര്‍ച്ചകള്‍ പുരേഗമിക്കുകയാണ്.

നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം 3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗമായി (ഇഡബ്ല്യുഎസ്) കണക്കാക്കുന്നു. വാര്‍ഷിക വരുമാനം 3- 6 ലക്ഷം രൂപ വരെയുള്ളവര്‍ ലോ ഇന്‍കം ഗ്രൂപ്പും, വാര്‍ഷിക വരുമാനം 6- 9 ലക്ഷം വരെയുള്ളവര്‍ ഇടത്തരം വരുമാന ഗ്രൂപ്പും ആണ്.

നഗര ഭവന നിര്‍മ്മാണത്തിന് മിതമായ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് പലിശ സബ്സിഡി പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജൂലൈയിലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

പിന്നക്ക- ലോ ഇന്‍കം കുടുംബങ്ങള്‍ക്ക് താങ്ങാനാവുന്ന ഭവനവായ്പകള്‍ക്ക് ക്രെഡിറ്റ് റിസ്‌ക് ഗ്യാരണ്ടിയുടെ ആനുകൂല്യം നല്‍കാനായി ഓഗസ്റ്റില്‍, ക്രെഡിറ്റ് റിസ്‌ക് ഗ്യാരന്റി ഫണ്ട് ട്രസ്റ്റിന്റെ കോര്‍പ്പസ് ഫണ്ട് 1,000 കോടി രൂപയില്‍ നിന്ന് 3,000 കോടി രൂപയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

X
Top