Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍: മാധബി ബുച്ചിനെതിരായ ആരോപണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം തുടങ്ങിയെന്ന് സൂചന

മുംബൈ: സെബിയ്‌ക്കെതിരായ(Sebi) ഹിന്‍ഡന്‍ബര്‍ഗ്(hindenburg) വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം ആരംഭിച്ചതായി സൂചന. അനൗദ്യോഗിക വിവരശേഖരണം ആണ് ആരംഭിച്ചത്.

ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങള്‍ പരിശോധനകള്‍ തുടങ്ങി. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

മാധബി പുരി ബുച്ചും ഭര്‍ത്താവ് ധവാല്‍ ബുച്ചും അദാനിയടെ ഷെല്‍ കമ്പനികളില്‍ 2015ലും 2018ലും നിക്ഷേപം നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിലാണ് അന്വേഷണം നടക്കുന്നത്.

അദാനി ഗ്രൂപ്പ് ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബി നടപടി വൈകുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇപ്പോള്‍ വീണ്ടും ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സെബിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി.

ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിലെ പ്രതിഷേധ പരിപാടികള്‍ ഉള്‍പ്പെടെ തീരുമാനിക്കാന്‍ ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം ചേരുന്നുണ്ട്. നിയമമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനെ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.

രാഹുല്‍ ഗാന്ധിക്ക് സമന്‍സ് നല്‍കാനുള്ള ഇ ഡി നീക്കവും ഇന്നത്തെ യോഗം വിലയിരുത്തും.

X
Top