Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഫ്യൂച്ചർ ഗ്രൂപ്പിന്റെ പ്രമോട്ടർമാർക്കെതിരെ പാപ്പരത്ത ഹർജിയുമായി സെൻട്രൽ ബാങ്ക്

മുംബൈ: കടക്കെണിയിലായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ പ്രമോട്ടർമാർക്കെതിരെ എൻസിഎൽടിയെ സമീപിച്ച് പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. കുടിശ്ശിക തിരിച്ചുപിടിക്കാൻ കമ്പനിയുടെ പ്രൊമോട്ടർമാരായ കിഷോർ ബിയാനി, വിജയ് ബിയാനി, സുനിൽ ബിയാനി എന്നിവർക്കെതിരെ 1,047 കോടി രൂപയുടെ വ്യക്തിഗത പാപ്പരത്വ കേസാണ് ബാങ്ക് ഫയൽ ചെയ്തത്.

നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) മുംബൈ ബെഞ്ചിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബാങ്ക് ഹർജി ഫയൽ ചെയ്തത്. എന്നാൽ ഹർജി കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഫ്യൂച്ചർ എന്റർപ്രൈസസിന്റെ (FEL) വായ്പക്കാരിൽ പ്രധാനിയാണ് സെൻട്രൽ ബാങ്ക്. കിഷോർ ബിയാനി ഫ്യൂച്ചർ എന്റർപ്രൈസസിന്റെ വൈസ് ചെയർമാനായും വിജയ് ബിയാനി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറൂമാണ്. അതേസമയം എഫ്ഇഎല്ലിന്റെ മുൻ ഡയറക്ടറാണ് സുനിൽ ബിയാനി.

കിഷോറും വിജയ് ബിയാനിയും 513 കോടി രൂപ വീതവും സുനിൽ ബിയാനി 21 കോടി രൂപയുടെയും ഗ്യാരണ്ടി നൽകിയതായി രേഖകൾ വ്യക്തമാക്കുന്നു. ഗ്രൂപ്പ് കമ്പനികൾക്കെതിരെ സെൻട്രൽ ബാങ്ക് നൽകിയ 15 വ്യത്യസ്ത കേസുകളുടെ ഭാഗമാണ് ഇവർക്കെതിരെയുള്ള കേസുകൾ.

ഏകദേശം ₹17,000 കോടി കുടിശ്ശികയുള്ള ഫ്യൂച്ചർ റീട്ടെയിൽ ആണ് ഗ്രൂപ്പിലെ ഏറ്റവും വലിയ കടക്കാരൻ. എന്നാൽ മറ്റ് രണ്ട് ലിസ്‌റ്റഡ് കമ്പനികളായ ഫ്യൂച്ചർ എന്റർപ്രൈസസ്, ഫ്യൂച്ചർ ലൈഫ്‌സ്റ്റൈൽ ഫാഷൻസ്‌ എന്നിവയുടെ കടം 11,000 കോടിയാണ്. കഴിഞ്ഞ ആഴ്‌ച, ബാങ്ക് ഓഫ് ഇന്ത്യ കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനായി ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌സി കോഡ് പ്രകാരം ഫ്യൂച്ചർ ലൈഫ്‌സ്റ്റൈൽ ഫാഷൻസിനെതിരെ എൻസിഎൽടിയെ സമീപിച്ചിരുന്നു.

X
Top