Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജിഡിപി വളര്‍ച്ചാ അനുമാനം 7 ശതമാനമാക്കി കുറച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: 2023 സാമ്പത്തിക വര്‍ഷത്തിലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ നിരക്ക് അനുമാനം 7 ശതമാനമാക്കി കുറച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). നേരത്തെയുള്ള അനുമാനം 7.2 ശതമാനമായിരുന്നു. മോണിറ്ററി കമ്മിറ്റി മീറ്റിംഗ് തീരുമാനങ്ങള്‍ പ്രഖ്യാപിക്കെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം പറഞ്ഞത്.

രണ്ടാം പാദത്തില്‍ 6.3 ശതമാനവും (മുമ്പ് 6.2 ശതമാനവും), മൂന്നാം പാദത്തില്‍ 4.6 ശതമാനവും (മുമ്പ് 4.1 ശതമാനം) നാലാം പാദത്തില്‍ 4.6 ശതമാനവും (നാലു ശതമാനം മുമ്പ്) വളര്‍ച്ചയാണ് കേന്ദ്രബാങ്ക് കണക്കുകൂട്ടുന്നത്. ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വളര്‍ച്ചാ അനുമാനം കുറയ്ക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് മോണിക്ക ഹാലന്‍ നിരീക്ഷിക്കുന്നു.

അടുത്ത 18 മാസങ്ങള്‍ യുഎസ്, യൂറോപ്പ്, യുകെ എന്നിവയ്ക്ക് വളരെ ബുദ്ധിമുട്ടാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് കുറയുന്നത് ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കും. അല്ലാത്തപക്ഷം ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ്.

പണപ്പെരുപ്പത്തിനും കേന്ദ്രബാങ്കുകളുടെ പലിശനിരക്ക് വര്‍ദ്ധനവിനുമിടയില്‍ പ്രതിസന്ധിയിലാണ് നിലവില്‍ ലോകം. 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് റിപ്പോനിരക്ക് 5.9 ശതമാനമാക്കാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായിട്ടുണ്ട്.

X
Top