ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സര്‍ക്കാര്‍ നയങ്ങളുടെ പിന്തുണയില്ലാതെ കേന്ദ്രബാങ്കുകള്‍ക്ക് പണപ്പെരുപ്പം നിയന്ത്രിക്കാനാകില്ലെന്ന് പഠനം

ന്യൂയോര്‍ക്ക്: സര്‍ക്കാറുകള്‍ വിവേകപൂര്‍ണ്ണമായ ബജറ്റ് നയങ്ങള്‍ പ്രഖ്യാപിക്കണമെന്നും അല്ലാത്ത പക്ഷം വിലകയറ്റം തടയുന്നതില്‍ കേന്ദ്രബാങ്കുകള്‍ പരാജയപ്പെടുമെന്നും പഠനം. സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാറുകള്‍ ഖജാനാവുകള്‍ തുറന്നതിന്റെ ഫലമായി പണപ്പെരുപ്പം ക്രമാതീതമായി ഉയര്‍ന്നു. അര നൂറ്റാണ്ടിലെ ഉയര്‍ന്ന തലത്തിലേയ്ക്കാണ് വിലകയറ്റം കുതിച്ചത്.

ഈ സാഹചര്യത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതുകൊണ്ടുമാത്രം പണപ്പെരുപ്പം നിയന്ത്രണവിധേയമാകില്ല, യു.എസ് ജാക്‌സണ്‍ ഹോള്‍ കോണ്‍ഫറന്‍സില്‍ സമര്‍പ്പിക്കപ്പെട്ട പഠനം പറയുന്നു. സര്‍ക്കാര്‍ അനുയോജ്യമായ സാമ്പത്തിക ക്രമീകരണങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നാമമാത്ര പലിശനിരക്ക്, വര്‍ദ്ധിച്ച പണപ്പെരുപ്പം, സാമ്പത്തിക സ്തംഭനാവസ്ഥ, വര്‍ദ്ധിച്ച കടം എന്നിവയുടെ ദുഷിച്ച വൃത്തം ഉയര്‍ന്നുവരും.

ഈ സാഹചര്യത്തില്‍ പണമിടപാട് കര്‍ശനമാക്കുന്നത് വിപരീത ഫലമാണ് സൃഷ്ടിക്കുക. അത് ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമാകുകയും വിനാശകരമായ സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഫ്രാന്‍സെസ്‌കോ ബിയാഞ്ചിയും ചിക്കാഗോ ഫെഡിലെ ലിയോനാര്‍ഡോ മെലോസിയും നടത്തിയ പഠനം പറയുന്നു.

X
Top