Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എഫ്സിഐക്ക് 10,700 കോടി മൂലധന നിക്ഷേപമായി ലഭ്യമാക്കുന്നതിന് കേന്ദ്ര തീരുമാനം

ന്യൂഡല്‍ഹി: ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയ്‌ക്ക്(എഫ്‌.സി.ഐ) നടപ്പു സാമ്പത്തിക വർഷത്തില്‍ പ്രവർത്തന മൂലധനമായി 10,700 കോടി രൂപ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സി.സി.ഇഎ) അംഗീകാരം നല്‍കി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കാർഷിക മേഖലയെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം.

1964-ല്‍ 100 കോടി രൂപ അംഗീകൃത മൂലധനത്തോടെയും നാല് കോടി രൂപ ഓഹരി നിക്ഷേപത്തോടെയുമാണ് എഫ്‌.സി.ഐ പ്രവർത്തനം തുടങ്ങിയത്.

2023 ഫെബ്രുവരിയില്‍ മൂലധനം 21,000 കോടി രൂപയായി ഉയർന്നു.

X
Top