Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

5ജി സ്‌പെക്ട്രം ലേലം: സര്‍ക്കാര്‍ നേട്ടം 1.5 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ 5ജി സ്‌പെക്ട്രം ലേലം അവസാനിച്ചതോടെ സര്‍ക്കാരിന് ലഭ്യമായത് 1.5 ലക്ഷം കോടി രൂപ.വില്‍പ്പനയുടെ ഏഴാം ദിവസമാണ് ലേലത്തിന് അന്ത്യമായത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

വിപണി ലീഡര്‍ റിലയന്‍സ് ജിയോ ആണ് ഉയര്‍ന്നതുകയുടെ ലേലം കൊണ്ടത്. ഭാരതി എയര്‍ടെല്‍ പ്രതിസന്ധിയിലുള്ള വോഡഫോണ്‍ ഐഡിയഎന്നിവര്‍ അവര്‍ക്ക് സാന്നിധ്യമുള്ള മേഖലകളില്‍ 5ജി തരംഗത്തിനായി ശ്രമിച്ചു. പുതുതായി പ്രവേശിച്ച അദാനി ഡാറ്റാ നെറ്റ്‌വര്‍ക്ക് ആകട്ടെ, 26 ജിഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള 5ജി എയര്‍വേവുകള്‍ക്കായാണ് ലേലത്തില്‍ പങ്കുകൊണ്ടത്.

സ്വന്തം ഉപയോഗത്തിനായാണ് അദാനി 5 ജി കരസ്ഥമാക്കാനൊരുങ്ങുന്നത്. ഈസ്റ്റ് ഉത്തര്‍പ്രദേശ് (കിഴക്കന്‍) സര്‍ക്കിളിലെ 1800 മെഗാഹെര്‍ട്‌സ് എയര്‍വേവുകള്‍ക്കായി കടുത്ത ലേലമാണ് അരങ്ങേറിയത്. ഇതോടെ 1800 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിന്റെ യൂണിറ്റ് വില 160.57 കോടി രൂപയായി ഉയര്‍ന്നു. അടിസ്ഥാന വിലയായ 91 കോടി രൂപയേക്കാള്‍ 76.5% കൂടുതലാണ് ഇത്.

ലേലത്തില്‍ പങ്കുകൊണ്ട കമ്പനികളുടെ ഓഹരി വിലകളിലും ഉണര്‍വുണ്ടായി. ജിയോയുടെ മാതൃസ്ഥാപനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 2.3 ശതമാനം ഉയര്‍ന്ന് 2566.80 രൂപയിലെത്തിയപ്പോള്‍ ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ഐഡിയ ഓഹരികള്‍ യഥാക്രമം 1.4%, 2.5% ഉയര്‍ന്ന് 687.20 രൂപ, 8.99 രൂപ എന്നീ നിലകളിലെത്തി. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 3.54 % ഉയര്‍ന്ന് 2,632.65 രൂപയിലെത്തി.

സ്‌പെക്ട്രം വാങ്ങാനായി ജിയോ ചെലവഴിച്ചത് 84,500 കോടി രൂപയ്ക്ക് മുകളിലാണ്.എയര്‍ടെല്ലിന്റെ ചെലവ് 46,500 കോടി രൂപയ്ക്ക് മുകളിലായപ്പോള്‍ വോഡഫോണ്‍ ഐഡിയയുടെ 18,500 കോടി രൂപയിലധികവും അദാനി 800900 കോടി രൂപയും ചെലവഴിച്ചു.

X
Top