ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വിമാന ടിക്കറ്റ് പരിധി ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്‌

ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വീസുകളില്‍ ഏര്‍പ്പെടുത്തിയ വിമാനക്കൂലി പരിധി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആഗസ്ത് 31 മുതല്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ 2020 ലാണ് സര്‍ക്കാര്‍ നിരക്ക് പരിധി ഏര്‍പ്പെടുത്തിയത്.

പരിമിതമായ സര്‍വീസുകള്‍ മാത്രമായിരുന്നു ആ കാലത്തുണ്ടായിരുന്നത്. ഇതോടെ ഡിമാന്റ് കുത്തനെ ഉയര്‍ന്നു. ഇത് അന്യായ നിരക്ക് വര്‍ധനവിലേയ്ക്ക് നയിക്കുമെന്ന ബോധ്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുകയായിരുന്നു.

തുടര്‍ന്ന്‌ ഫ്‌ലൈറ്റിന്റെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി കുറഞ്ഞതും കൂടിയതുമായ ബാന്‍ഡ് ഏര്‍പ്പെടുത്തി. എന്നാല്‍ റഷ്യ-ഉക്രൈന്‍ യുദ്ധമാരംഭിച്ചതോടെ എടിഎഫ് (എയര്‍ ടര്‍ബൈന്‍ ഫ്യുവല്‍) വില വലിയ തോതില്‍ വര്‍ധിക്കുകയും നിരക്ക് വര്‍ധിപ്പിക്കാനാകാത്ത സ്ഥിതി സംജാതമാവുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് പരിധി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഡിമാന്‍ഡും എടിഎഫ് വിലയും സൂക്ഷ്മമായി വിശകലനം ചെയ്ത ശേഷമാണ് വിമാനനിരക്കുകള്‍ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്ന് വ്യോമയാന മന്ത്രി പറയുന്നു.ഇതോടെ വിമാന ടിക്കറ്റ് നിരക്ക് ഉയരുമെന്ന കാര്യം ഉറപ്പായി.

മാത്രമല്ല, ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് ലിമിറ്റഡ്, എയര്‍ ഇന്ത്യ, വിസ്താര എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ക്കും ദിവസങ്ങള്‍ക്ക് മുന്‍പ് ചിറകുമുളച്ച ആകാശ എയറിനും ആശ്വാസം പകരുന്നതാണ് ഈ നടപടി.

X
Top