ന്യൂഡല്‍ഹി: ഗ്രീന്‍ ഹൈഡ്രജന്‍ മേഖലയില്‍ നൂതന സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യാഴാഴ്ച എച്ച്എസ്ബിസിയുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
ഗ്രീന്‍ ഹൈഡ്രജനെ ഒരു വിപ്ലവകരമായ ഇന്ധനമാക്കാനും ഊര്‍ജ്ജ സ്വയംപര്യാപ്തത നേടുന്നതിനുള്ള മാര്‍ഗ്ഗമാക്കാനും ലക്ഷ്യമിട്ടാണ് ധാരണാപത്രങ്ങള്‍.
”ഗ്രീന്‍ ഹൈഡ്രജന്‍ കാര്‍ബണ്‍ സാന്ദ്രത കുറയ്ക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രധാന പങ്ക് വഹിക്കും. ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനം, ഉപയോഗം, കയറ്റുമതി എന്നിവയുടെ ലോക കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം, ” സീതാരാമന്‍ പറഞ്ഞു.
എച്ച്എസ്ബിസി ഇന്ത്യ, കാലാവസ്ഥാ വ്യതിയാന പരിഹാരങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ധനസഹായം നല്‍കുകയും സാങ്കേതിക മുന്നേറ്റങ്ങളില്‍ സഹകരണം വളര്‍ത്തുകയും ചെയ്യുന്നു, ഗ്രൂപ്പ് ചെയര്‍മാന്‍ മാര്‍ക്ക് ടക്കര്‍ അറിയിച്ചു.ഗ്രീന്‍ ഹൈഡ്രജന്‍ വ്യാപിപ്പിക്കുന്നതിനായുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും ബാങ്ക് തയ്യാറാണ്.
സുസ്ഥിരവും വൃത്തിയുള്ള ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറുന്നത് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ലോക പോരാട്ടത്തില്‍ നിര്‍ണായകമാണ്.. ഗ്രീന്‍ ഹൈഡ്രജന്‍, അതിന്റെ ഗതാഗത മേഖലയിലെ ഉപയോഗം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്, ഐഐടി ബോംബെ ഡയറക്ടര്‍ സുഭാഷ് ചൗധരി പറഞ്ഞു