പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ആറ് റാബി വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചു

ദില്ലി: ആറ് റാബി വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗോതമ്പിന് 5.46 ശതമാനം വർദ്ധനവ് വരുത്തി താങ്ങുവില ക്വിന്റലിന് 110 രൂപ വർധിച്ച് 2125 രൂപയാക്കി. മറ്റ് റാബി വിളകളായ ഗോതമ്പ്, ബാർലി, പയറ്, തുവരപ്പരിപ്പ്, കടുക് എന്നിവയുടെ താങ്ങുവില 2.01 ശതമാനം മുതൽ 9.09 ശതമാനം വരെ സർക്കാർ വർദ്ധിപ്പിച്ചു.

കർഷകരിൽ നിന്ന് സർക്കാർ ധാന്യങ്ങൾ വാങ്ങുന്ന നിരക്കാണ് താങ്ങുവില എന്നത്. ഏറ്റവും ഉയർന്ന താങ്ങുവില അനുവദിച്ചിരിക്കുന്നത് പയറിന് ആണ്. 500 രൂപയാണ് ക്വിന്റലിന് വില. ബാർലി ക്വിന്റലിന് 100 രൂപയാണ്.

കഴിഞ വർഷം സർക്കാർ ഗോതമ്പിന്റെ താങ്ങുവില 2.03 ശതമാനം ഉയർത്തിയിരുന്നു. അതായത് ക്വിന്റലിന് 40 രൂപ ഉയർത്തി. 2017-18 ലാണ് ഏറ്റവും വലിയ വർദ്ധനവുണ്ടായത്. 1,625 രൂപയിൽ നിന്ന് 1,735 രൂപയാക്കി ഉയർത്തിയിരുന്നു.

ഗോതമ്പിന്റെ സംഭരണത്തിൽ കുറവുണ്ടായതായി ഫുഡ് കോർപ്പറേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ അവസരത്തിൽ കർഷകർക്ക് ആശ്വാസമാകാന് ഉത്പാദനം ഉയർത്താൻ വേണ്ടിയുമാണ് താങ്ങുവില വർദ്ധിപ്പിച്ചത്. 2021-22 കാലയളവിൽ ഗോതമ്പ് ഉൽപ്പാദനം 106.84 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു, 2020-21 ൽ ഉൽപ്പാദനം 109.59 ദശലക്ഷം ടൺ ആയിരുന്നു.

2021-22 കാലയളവിൽ ഉൽപ്പാദനത്തിൽ നേരിയ ഇടിവ് ഉണ്ടായപ്പോൾ രാജ്യത്ത് ഗോതമ്പിന്റെ വില കുത്തനെ ഉയർന്നിരുന്നു. ഉക്രൈൻ റഷ്യ യുദ്ധവും ഗോതമ്പിന്റെ നിരക്ക് ഉയർത്താൻ കാരണമാക്കി. തുടർന്ന് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. സർക്കാർ താങ്ങുവില ഉയർത്തിയത് കർഷകർക്ക് ഉത്പാദനം ഉയർത്താനുള്ള ഉത്തേജനം കൂടിയാണ്.

X
Top