കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

UIDAI സിഇഒയായി ഭുവ്‌നേഷ് കുമാറിനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യൻ പൗരന്മാർക്കുള്ള ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാർ നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) പുതിയ സി.ഇ.ഒ. ആയി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഭുവ്നേഷ് കുമാറിനെ നിയമിച്ച്‌ കേന്ദ്രസർക്കാർ.

മുൻ സി.ഇ.ഒ. അമിത് അഗർവാള്‍ ഫാർമസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണ് ഭുവ്നേഷ് കുമാർ എത്തുന്നത്. ഡിസംബറിലാണ് അമിത് അഗർവാളിനെ യു.ഐ.ഡി.എ.ഐ. സി.ഇ.ഒ. സ്ഥാനത്തുനിന്ന് മാറ്റിയത്.

ഉത്തർപ്രദേശ് കേഡറില്‍ നിന്നുള്ള 1995 ബാച്ച്‌ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഭുവ്നേഷ് കുമാർ കുരുക്ഷേത്ര എൻ.ഐ.ടിയില്‍ നിന്നുള്ള ബിരുദധാരി കൂടിയാണ്. അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തിനൊപ്പമാണ് അദ്ദേഹം യു.ഐ.ഡി.എ.ഐ. സി.ഇ.ഒ. പദവിയും വഹിക്കുക.

പൗരന്മാർക്ക് ആധാർ നമ്ബർ നല്‍കുന്നതിനും പൗരന്മാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രീകൃത ഡാറ്റാബേസായ സെൻട്രല്‍ ഐഡന്റിറ്റി ഡാറ്റാ റെപ്പോസിറ്ററിയുടെ (സി.ഐ.ഡി.ആർ) മേല്‍നോട്ടം വഹിക്കുന്നതിനുമായുള്ള സ്ഥാപനമാണ് യു.ഐ.ഡി.എ.ഐ.

ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

X
Top