ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മെയ് മാസത്തില്‍ മൂലധന ചെലവ് വളര്‍ന്നത് 70%

ന്യൂഡല്‍ഹി: മൂലധന ചെലവ് (കാപക്‌സ്) മെയ് മാസത്തില്‍ രാജ്യത്ത് 70 ശതമാനം ഉയര്‍ന്നു. സാമ്പത്തിക മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. ബജറ്റ് കമ്മി കൂസാതെ വളര്‍ച്ച ഉറപ്പുവരുത്താനായി സര്‍ക്കാര്‍ മൂലധന ചെലവുകള്‍ ഉയര്‍ത്തുകയാണ്.
മാത്രമല്ല ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറച്ചതും സര്‍ക്കാറിന് അധിക ബാധ്യത വരുത്തി. ആഗോള സാഹചര്യങ്ങള്‍ മോശമായത് വളര്‍ച്ചകുറയ്ക്കുമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ക്രൂഡ് എണ്ണ, അവശ്യവസ്തുക്കള്‍ എന്നിവ ഉയര്‍ന്ന വിലയില്‍ ഇറക്കുമതി ചെയ്യുന്നതുകാരണം പണപ്പെരുപ്പമേറുകയാണ്.
ഇത് വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു. അതേസമയം ഉയര്‍ന്ന ജിഎസ്ടി, കസ്റ്റംസ് തീരുവ ശേഖരം, വിന്‍ഡ് ഫാള്‍ നികുതി ചുമത്തിയത് എന്നിവ സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുമെന്നും അങ്ങിനെ വാര്‍ഷിക ബജറ്റ് കമ്മി വര്‍ധിക്കുന്നത് നിയന്ത്രിക്കാനാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കാപക്‌സ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിതവായ്പകള്‍ സര്‍ക്കാര്‍ നല്‍കുന്നു.
ഇതിനായി 1 ട്രില്ല്യണ്‍ രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിട്ടുള്ളത്. കോര്‍പറേറ്റ് മേഖല ക്രമേണ ഉയരുമെന്നും ഡിമാന്റ് വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ചെലവേറിയ ഇറക്കുമതിയും മിതമായ ചരക്ക് കയറ്റുമതിയും കാരണം നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി വഷളാകും.
എന്നാല്‍ ചരക്ക് കയറ്റുമതിയ്ക്ക് ആനുപാതികമായി സേവന കയറ്റുമതി വര്‍ധിക്കുന്നതിനാല്‍ കറന്റ് അക്കൗണ്ട് കമ്മിയുടെ വര്‍ധന കുറക്കാന്‍ സാധിക്കും. ശേഷി വിനിയോഗത്തിലെ വീണ്ടെടുപ്പ്, പുതിയ നിക്ഷേപങ്ങള്‍ ഏറ്റെടുക്കാനുള്ള ആഗ്രഹം, പൊതുനിക്ഷേപത്തിലെ വന്‍ വര്‍ധനവിലൂടെയുള്ള നേട്ടം എന്നിവയുടെ പിന്‍ബലത്തില്‍ സ്വകാര്യ നിക്ഷേപവും വര്‍ധിക്കും.
വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍, എണ്ണവില, ചരക്ക് വില തുടങ്ങിയ അപകടസാധ്യതകള്‍ ഉപഭോഗത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ആഗോള ചരക്ക് വിലയിലെ കുറവ് താല്‍ക്കാലികമായി ആശ്വാസം നല്‍കുന്നു, റിപ്പോര്‍ട്ട് പറഞ്ഞു.

X
Top