Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പഞ്ചസാര കയറ്റുമതിക്കുള്ള നിയന്ത്രണം നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര കയറ്റുമതിയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടി. അസംസ്‌കൃത പഞ്ചസാര, ശുദ്ധീകരിച്ച പഞ്ചസാര, ഓർഗാനിക് പഞ്ചസാര എന്നിവയുൾപ്പെടെ വിവിധ പഞ്ചസാര ഇനങ്ങളുടെ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളാണ് നീട്ടിയത്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്‌ടി) പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ ഒക്‌ടോബർ 31 വരെയായിരുന്നു കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, യൂറോപ്യൻ യൂണിയനിലേക്കും അമേരിക്കയിലേക്കുമുള്ള പഞ്ചസാര കയറ്റുമതിയ്ക്ക് ഏറ്റവും പുതിയ നിയന്ത്രണം ബാധകമല്ല.

2021-22 സീസണിൽ ബ്രസീലിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉൽപ്പാദകരും രണ്ടാമത്തെ വലിയ കയറ്റുമതിക്കാരുമായി മാറിയ ഇന്ത്യ, കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിൽ രാജ്യത്തെ പഞ്ചസാര മില്ലുകളെ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് നിയന്ത്രിക്കുമെന്ന് ഓഗസ്‌റ്റിൽ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു.

ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്.

X
Top