
ന്യൂഡൽഹി: ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ചെയർപഴ്സൻ മാധബി പുരി ബുച്ച് (Madhabu Puri Buch വിരമിക്കുന്നു.
മാധബിയുടെ മൂന്നുവർഷ പ്രവർത്തന കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും. പുതിയ ചെയർപഴ്സനെ കണ്ടെത്താൻ ധനമന്ത്രാലയത്തിന് കീഴിലെ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഫെബ്രുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയെന്ന് വകുപ്പ് പുറത്തിറക്കിയ പരസ്യത്തിലുണ്ട്.
പുതിയ മേധാവിക്ക് പരമാവധി 5 വർഷം അല്ലെങ്കിൽ 65 വയസ്സുതികയും വരെ (ഏതാണോ ആദ്യം) ആയിരിക്കും പ്രവർത്തനകാലാവധി. പ്രതിമാസം 5,62,500 രൂപയാണ് സംയോജിത ശമ്പളം. കാർ, വീട് എന്നിവ ഇതിലുൾപ്പെടുന്നില്ല.
സാധാരണ 3 വർഷമാണ് സെബി മേധാവിയുടെ പ്രവർത്തനകാലാവധി. എന്നാൽ, പരസ്യത്തിൽ 5 വർഷത്തേക്കായിരിക്കും നിയമനമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.