ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

യുഎഇയിൽനിന്ന് ഈന്തപ്പഴം ഇറക്കുമതി നടത്തുന്നതിനെക്കുറിച്ച് പരിശോധനയ്ക്ക് കേന്ദ്രസർക്കാർ

ന്യൂഡൽഹി: യുഎഇയിൽനിന്നുള്ള സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതിക്കുശേഷം ഈന്തപ്പഴത്തിന്‍റെ ഇറക്കുമതിയെക്കുറിച്ചും കേന്ദ്ര സർക്കാർ പരിശോധനയ്ക്കൊരുങ്ങുന്നു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്‍റെ മറവിൽ മറ്റു രാജ്യങ്ങളിൽനിന്ന് പ്രത്യേകിച്ച് പാക്കിസ്ഥാനിൽ നിന്നുള്ള ഈന്തപ്പഴം അടക്കമുള്ള വസ്തുക്കൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് യുഎഇയിലെത്തിക്കുന്ന ഈന്തപ്പഴം നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫ്രഷ്, സോഫ്റ്റ്, ഹാർഡ് ഈന്തപ്പഴങ്ങൾക്ക് 20-30 ശതമാനം വരെ നികുതി നൽകണമെന്നാണ് ചട്ടം. എന്നാൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള കോംപ്രഹൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്‍റ് (സിഎപിഎ) പ്രകാരം യുഎഇയിൽനിന്ന് ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്നതിന് നികുതിയില്ല.

അതേസമയം, 2019 മുതൽ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 200 ശതമാനമാണ് ഇന്ത്യ നികുതി ചുമത്തുന്നത്.

ഇത് മറികടക്കാൻ യുഎയിലെത്തിച്ച ശേഷം പാക് ഈന്തപ്പഴം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടോയെന്ന സംശയം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായി. തുടർന്നാണ് വിഷയത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചത്.

2022 മുതലാണ് ഇന്ത്യയും യുഎഇയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 277.24 മില്യൻ ഡോളർ (ഏകദേശം 2,330 കോടി രൂപ) വില വരുന്ന ഈന്തപ്പഴമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ 137.8 മില്യണ്‍ ഡോളറിന്‍റെ (1,158 കോടി രൂപ) ഈന്തപ്പഴവും യുഎഇയിൽ നിന്നായിരുന്നു. ഇന്ത്യയിലേക്കെത്തിയ ഡ്രൈ ഫ്രൂട്സിലും യുഎഇ സ്വാധീനമുണ്ട്.

2021-22ൽ ഡ്രൈ ഫ്രൂട്സിന്‍റെ മൊത്തത്തിലുള്ള ഇറക്കുമതി 229.09 മില്യണ്‍ ഡോളറിന്‍റേതായിരുന്നു (1925 കോടി രൂപ). നേരത്തെ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യ വലിയ തോതിൽ ഈന്തപ്പഴം വാങ്ങിയിരുന്നു.

2019 സാമ്പത്തികവർഷത്തിൽ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യ 101.19 മില്യണ്‍ ഡോളറിന്‍റെ (702 കോടി രൂപ) ഈന്തപ്പഴമാണ് ഇറക്കുമതി ചെയ്തത്.

2020ൽ 0.4 മില്യണ്‍ ഡോളറിന്‍റെയും 2021 സാമ്പത്തികവർഷത്തിൽ 0.7 മില്യണ്‍ ഡോളറിന്‍റെയും ഇറക്കുമതിയാണ് നടത്തിയത്. അതിനുശേഷം പാക്കിസ്ഥാനിൽനിന്ന് ഇറക്കുമതി നടത്തിയില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്നാണ് ഇത് അവസാനിപ്പിച്ചത്.

ഇന്ത്യൻ പ്രതിനിധികൾ ഇറക്കുമതിയിലെ ആശങ്കകൾ പങ്കുവച്ചു. ഇക്കാര്യം പരിശോധിക്കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ.

ഈ സാമ്പത്തികവർഷത്തിന്‍റെ ആദ്യ ഏഴു മാസം ഇന്ത്യ 11.45 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയാണ് പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് നടത്തിയത്.

ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി മാർക്കറ്റ് കൂടിയാണ് യുഎഇ. യുഎഇയിൽനിന്നുള്ള വെള്ളി, പ്ലാറ്റിനം, ഈന്തപ്പഴം എന്നിവയുടെ ഇറക്കുമതിയിൽ വൻ വർധനവാണുണ്ടായിരിക്കുന്നത്.

മാനദണ്ഡങ്ങൾ പാലിച്ചാണ് ഇറക്കുമതി നടത്തുന്നതെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

X
Top