ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രീകൃത സംഘടന

ന്യൂഡല്‍ഹി: കയറ്റുമതി നിയന്തിക്കാന്‍ ഒരു കേന്ദ്രീകൃത സംഘടന രൂപവത്ക്കരിക്കുന്നു. ട്രേഡ് ബോഡിയുടെ ഘടനയും പ്രവര്‍ത്തനവും ഉള്‍പ്പെടെ വിശാല രൂപരേഖകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. ഔപചാരിക നിര്‍ദ്ദേശം ഉടന്‍ ഉണ്ടായേക്കാം.

2030 ഓടെ കയറ്റുമതി, 2 ട്രില്യണ്‍ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യം വച്ചാണ് കേന്ദ്രസര്‍ക്കാര്‍ സംഘടന രൂപീകരിക്കുന്നത്. ജപ്പാന്‍ എക്‌സ്റ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍ (ജെട്രോ), കൊറിയ ട്രേഡ്-ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സി ഓഫ് ദക്ഷിണ കൊറിയ (കോത്ര) എന്നിവയുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. നിലവിലെ മറ്റ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളുടെ പ്രവര്‍ത്തനം, ട്രേഡ് ഇന്ത്യ എന്ന് വിളിക്കുന്ന ഈ കേന്ദ്രത്തിന് കീഴിലാക്കും.

നിര്‍ദ്ദിഷ്ട ഉത്പന്നങ്ങളിലും വിപണികളിലും ശ്രദ്ധകേന്ദ്രീകരിച്ചാണ് സംഘടന കയറ്റുമതി വര്‍ദ്ധിപ്പിക്കുക. സര്‍ക്കാറും വ്യവസായവും തമ്മിലുള്ള വിടവ് കുറയ്ക്കാനും 2 ട്രില്യണ്‍ ഡോളര്‍ കയറ്റുമതി ലക്ഷ്യം കൈവരിക്കാനും സംവിധാനത്തിനാകും, അധികൃതര്‍ അറിയിക്കുന്നു.

കൂടാതെ, എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) എന്നിവയ്ക്കുള്ള ഫണ്ട് സംഘടനയുടെ ഉത്തരവാദിത്തമായിരിക്കും. കേന്ദ്രീകൃത സംഘടനയുടെ സാന്നിധ്യം വിലപേശല്‍ ശക്തി നല്‍കുന്നതും ബ്രാന്റ് ഇന്ത്യ സ്ഥാപനത്തിനുതകുന്നതുമാണ്.

X
Top