ന്യൂഡല്‍ഹി: ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. കൃഷി ആദായകരമാക്കുന്നതിനും വിള വൈവിധ്യത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി. പൊതുഗ്രേഡ് നെല്ലിന് താങ്ങുവില 143 രൂപ വര്‍ദ്ധിപ്പിച്ച് ക്വിന്റലിന് 2183 രൂപയാക്കി.
ചെറുപയറിന്റെ താങ്ങുവില 8558 രൂപയാണ്.സോയാബീനിന് ക്വിന്റലിന് 4,600 രൂപയും എസമം ക്വിന്റലിന് 8,635 രൂപയും നൈജര്‍ സീഡിന് ക്വിന്റലിന് 7,734 രൂപയും പരുത്തി ക്വിന്റലിന് 6,620 രൂപയും താങ്ങുവില ലഭ്യമാകും. പരുത്തിയുടെ (ലോംഗ് സ്റ്റേപ്പിള്‍) താങ്ങുവില ക്വിന്റലിന് 7,020 രൂപ.
ചില്ലറ പണപ്പെരുപ്പം കുറയുന്ന സന്ദര്‍ഭത്തില്‍ താങ്ങുവില കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് 2023 ല്‍ സാധാരണ മണ്‍സൂണ്‍ പ്രവചിച്ചിട്ടുണ്ടെങ്കിലും എല്‍നിനോ സ്വാധീനം കാരണം ജൂണ്‍-സെപ്തംബര്‍ സീസണില്‍ മഴ കുറയാനുള്ള കാരണമുണ്ട്. നിലവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 19 ശതമാനം സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്.
1.4 ബില്യണ്‍ ജനസംഖ്യയുടെ പകുതിയിലധികം കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നു. 3 ട്രില്യണ്‍ ഡോളറാണ് സമ്പദ് വ്യവസ്ഥയുടെ ആകെ മൂല്യം.