Alt Image
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്

മ്യൂ​ൾ അ​ക്കൗണ്ടുകൾ വഴിയുള്ള അ​​ന്താ​​രാ​​ഷ്‌​ട്ര സൈ​​ബ​​ർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്രസർക്കാർ

ന്യൂ​​ഡ​​ൽ​​ഹി: ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കു​​ന്ന​​തി​​ന് മ്യൂ​​ൾ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് അ​​ന​​ധി​​കൃ​​ത പേ​​മെ​​ന്‍റ് ഗേ​​റ്റ്‌​വേ​ക​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്‌​ട്ര സൈ​​ബ​​ർ ക്രി​​മി​​ന​​ലു​​ക​​ൾ​​ക്കെ​​തി​​രേ ജാ​​ഗ്ര​​ത വേ​​ണ​​മെ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം.

ബാ​​ങ്കു​​ക​​ൾ ന​​ൽ​​കു​​ന്ന ബ​​ൾ​​ക്ക് പേ​​ഒൗ​​ട്ട് സൗ​​ക​​ര്യം ചൂ​​ഷ​​ണം ചെ​​യ്ത് ഷെ​​ൽ കമ്പ​​നി​​ക​​ളു​​ടെ​​യും വ്യ​​ക്തി​​ക​​ളു​​ടെ​​യും അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ ന​​ട​​ത്തു​​ന്ന അ​​ന്ത​​ർ​​ദേ​​ശീ​​യ സൈ​​ബ​​ർ കു​​റ്റ​​വാ​​ളി​​ക​​ളാ​​ണ് ഗേ​​റ്റ് വേ​​ക​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​തെ​​ന്നും മു​​ന്ന​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു.

അ​​ടു​​ത്തി​​ടെ ഗു​​ജ​​റാ​​ത്തി​​ലെ​​യും ആ​​ന്ധ്രാ​​പ്ര​​ദേ​​ശി​​ലെ​​യും പോ​​ലീ​​സ് രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തി​​യ റെ​​യ്ഡു​​ക​​ളി​​ൽ വാ​​ട​​ക​​യ്ക്കെ​​ടു​​ത്ത ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് അ​​ന​​ധി​​കൃ​​ത ഡി​​ജി​​റ്റ​​ൽ പേ​​യ്മെ​​ന്‍റ് ഗേ​​റ്റ്‌വേ​​ക​​ൾ സൃ​​ഷ്ടി​​ച്ച​​താ​​യി ക​​ണ്ടെ​​ത്തി.

വി​​വി​​ധ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ലൂ​​ടെ ല​​ഭി​​ച്ച വ​​രു​​മാ​​നം വെ​​ളു​​പ്പി​​ക്കു​​ന്ന​​തി​​നാ​​യാ​​ണ് സൈ​​ബ​​ർ കു​​റ്റ​​വാ​​ളി​​ക​​ൾ ഇ​​ത്ത​​രം അ​​ന​​ധി​​കൃ​​ത പേ​​യ്മെ​​ന്‍റ് ഗേ​​റ്റ് വേ​​ക​​ൾ സൃ​​ഷ്ടി​​ച്ച​​ത്. ഇ​​ത്ത​​ര​​ത്തി​​ൽ തി​​രി​​ച്ച​​റി​​ഞ്ഞ പേ​​യ്മെ​​ന്‍റ് ഗേ​​റ്റ്‌വേ​​ക​​ൾ​​ക്ക് PeacePay, RTX Pay, PoccoPay, RPPay എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പേ​​ര്.

വി​​ദേ​​ശ പൗ​​ര​ന്മാ​​രാ​​ണ് ഇ​​തി​​ന് പി​​ന്നി​​ൽ. ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ എ​​ന്ന ത​​ര​​ത്തി​​ലാ​​ണ് ഈ ​​ഗേ​​റ്റ്‌വേ​​ക​​ൾ സേ​​വ​​നം ന​​ൽ​​കു​​ന്ന​​തെ​​ന്നും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ചു.

ഈ ​​മ്യൂ​​ൾ അ​​ക്കൗ​​ണ്ടു​​ക​​ൾ വി​​ദേ​​ശ​​ത്ത് നി​​ന്നാ​​ണ് നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്. വ്യാ​​ജ നി​​ക്ഷേ​​പ ത​​ട്ടി​​പ്പ് സൈ​​റ്റു​​ക​​ൾ, ചൂ​​താ​​ട്ട വെ​​ബ്സൈ​​റ്റു​​ക​​ൾ, വ്യാ​​ജ സ്റ്റോ​​ക്ക് ട്രേ​​ഡിം​​ഗ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ തു​​ട​​ങ്ങി​​യ നി​​യ​​മ​​വി​​രു​​ദ്ധ പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ൽ നി​​ക്ഷേ​​പം സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ക്രി​​മി​​ന​​ൽ സി​​ൻ​​ഡി​​ക്ക​​റ്റു​​ക​​ൾ​​ക്ക് ന​​ൽ​​കു​​ന്ന ഈ ​​മ്യൂ​​ൾ അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ഒ​​രു നി​​യ​​മ​​വി​​രു​​ദ്ധ പേ​​യ്മെ​​ന്‍റ് ഗേ​​റ്റ്‌​വേ സൃ​​ഷ്ടി​​ച്ചാ​​ണ് ത​​ട്ടി​​പ്പ് ന​​ട​​ത്തു​​ന്ന​​ത്.

കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​നം ഉ​​ട​​ൻത​​ന്നെ മ​​റ്റൊ​​രു അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് മാ​​റ്റു​​ക​​യാ​​ണ് ഇ​​വ​​രു​​ടെ രീ​​തി​​യെ​​ന്നും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ പ​​റ​​യു​​ന്നു.

ത​​ങ്ങ​​ളു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ൾ/​​ക​​മ്പ​​നി ര​​ജി​​സ്ട്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/​​ഉ​​ദ്യം ആ​​ധാ​​ർ ര​​ജി​​സ്ട്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് എ​​ന്നി​​വ ആ​​ർ​​ക്കും വി​​ൽ​​ക്കു​​ക​​യോ വാ​​ട​​ക​​യ്ക്കു കൊ​​ടു​​ക്കു​​ക​​യോ ചെ​​യ്യ​​രു​​തെ​​ന്ന് പൗ​​ര​ന്മാ​​രോ​​ട് നി​​ർ​​ദേ​ശി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ത്ത​​രം ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ അ​​ന​​ധി​​കൃ​​ത പ​​ണം നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത് അ​​റ​​സ്റ്റ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​യ​​മ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കും.

അ​​ന​​ധി​​കൃ​​ത പേ​​യ്മെ​​ന്‍റ് ഗേ​​റ്റ്‌വേ​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ ദു​​രു​​പ​​യോ​​ഗം തി​​രി​​ച്ച​​റി​​യാ​​ൻ ബാ​​ങ്കു​​ക​​ൾ ചെ​​ക്കു​​ക​​ൾ ഇ​​റ​​ക്കി​​യേ​​ക്കു​​മെ​​ന്നും പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​യു​​ന്നു.

X
Top