ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വിമാനക്കമ്പനികളുടെ അധിക ചാർജ് ഈടാക്കൽ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിമാനടിക്കറ്റ് എടുത്ത ശേഷം സീറ്റ് തിരഞ്ഞെടുക്കാൻ അധിക ചാർജ് ഈടാക്കുന്ന വിമാനക്കമ്പനികളുടെ രീതിക്കുമേൽ പിടിമുറുക്കാൻ കേന്ദ്രം ഒരുങ്ങുന്നു.

ഇതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നവംബർ 8ന് വിമാനക്കമ്പനികൾ, ബുക്കിങ് പോർട്ടലുകൾ എന്നിവയുടെ യോഗം വിളിച്ചു. ടിക്കറ്റ് കാൻസൽ ചെയ്ത ശേഷം റീഫണ്ട് നൽകാത്ത വിമാനക്കമ്പനികളുടെ രീതിയും യോഗത്തിൽ ചർച്ചയാകും.

സൗജന്യമായ ‘വെബ് ചെക്ക് ഇൻ’ എന്നു പറഞ്ഞശേഷം സീറ്റ് തിരഞ്ഞെടുക്കുന്നതിന് അധിക ചാർജ് വാങ്ങുന്നത് ശരിയല്ലെന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിലപാട്. സീറ്റിന് പ്രത്യേക ചാർജ് ഉണ്ടെങ്കിൽ ടിക്കറ്റ് ബുക്കിങ് സമയത്തു തന്നെ അക്കാര്യം അറിയിക്കേണ്ട ബാധ്യത കമ്പനിക്കുണ്ട്.

സീറ്റുകൾക്ക് അധിക ചാർജ് നൽകാത്തതിനാൽ കുടുംബാംഗങ്ങൾക്കും മറ്റും അടുത്തടുത്ത സീറ്റുകളിലിരുന്ന് യാത്ര ചെയ്യാൻ കഴിയാറില്ല. കോവിഡ് കാലത്തിനു ശേഷമാണ് ബഹുഭൂരിപക്ഷം സീറ്റുകളും പെയ്ഡ് സീറ്റുകളാക്കിയത്.

പെയ്ഡ് സീറ്റ് തിരഞ്ഞെടുത്തില്ലെങ്കിൽ കമ്പനി തന്നെ അലോട്ട് ചെയ്യുന്ന സീറ്റ് ആകും ലഭിക്കുക.

X
Top