
കൊച്ചി: ഏപ്രില്‍ മുതല്‍ തൊഴില്‍ രഹിതരുടെ കണക്കുകള്‍ ഓരോ മാസവും പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു.
നാണയപ്പെരുപ്പം, വ്യാവസായിക ഉത്പാദന സൂചിക തുടങ്ങിയ കണക്കുകള്‍ക്കൊപ്പം തൊഴില്‍ വിപണിയിലെ വളർച്ചയും തളർച്ചയും വ്യക്തമായി മനസിലാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തിക നയ രൂപീകരണത്തില്‍ കൂടുതല്‍ വ്യക്തത നേടാൻ തൊടില്‍ കണക്കുകള്‍ സഹായിക്കുമെന്ന് ധന മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നിലവില്‍ നഗര മേഖലകളിലെ ത്രൈമാസ തൊഴിലില്ലായ്മ നിരക്കുകളും ഗ്രാമീണ, നഗര മേഖലകളിലെ സംയുക്ത വാർഷിക കണക്കുകളുമാണ് പരസ്യപ്പെടുത്തുന്നത്.
ജനുവരി മുതല്‍ വിവിധ മേഖലകളിലെ തൊഴില്‍ കണക്കുകള്‍ കേന്ദ്ര സർക്കാർ സമാഹരിക്കുന്നുണ്ട്.