ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

അംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

തിരുവനന്തപുരം: അനധികൃത വായ്പവിതരണം തടയുന്നതിനായി കേന്ദ്രം പുതിയനിയമം കൊണ്ടുവരുന്നു. അനധികൃത നിക്ഷേപം സ്വീകരിക്കുന്നതും കള്ളപ്പണ ഇടപാടും തടയാൻ പ്രത്യേക നിയമം നിലവിലുണ്ട്. സമാനമാതൃകയിൽ വായ്പവിതരണത്തിനും അംഗീകൃതരീതി നിർണയിക്കുന്നതാണ് നിയമം.

ആർ.ബി.ഐ.യുടേയോ മറ്റു ഏജൻസികളുടെയോ അംഗീകാരമില്ലാതെയുള്ള പണയവായ്പ നൽകുന്നതും പലിശയ്ക്ക് പണം കൊടുക്കുന്നതും നിരോധിത ഇടപാടായി മാറും. പുതിയ നിയമത്തെക്കുറിച്ചുള്ള നിർദേശം സമർപ്പിക്കാനായി കരട് ബില്ലുസഹിതം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കായി നൽകിയിട്ടുണ്ട്.

കമ്പനിനിയമത്തിൽ നിർവചിച്ച പ്രകാരമുള്ള ബന്ധുക്കൾക്കല്ലാതെ വായ്പ നൽകുന്നതിന് വ്യക്തികൾക്ക് വിലക്കുണ്ട്. അതേസമയം, പലിശ ഈടാക്കി പണം കടമായി നൽകുന്നതു മാത്രമാണ് വായ്പയുടെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

അനധികൃത വായ്പവിതരണം ഏതൊക്കെയാണെന്ന് നിയമം പ്രാബല്യത്തിൽവരുന്നതിനൊപ്പം കേന്ദ്രം വിജ്ഞാപനംചെയ്യും. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും ഓൺലൈൻ സേവനങ്ങളുമെല്ലാം കേന്ദ്രത്തിന്റെ ഒരു ഡേറ്റാ സെന്ററിൽ രജിസ്റ്റർ ചെയ്യുന്ന വിധത്തിലാണ് നിയമത്തിലെ വ്യവസ്ഥ. വായ്പ നൽകുന്ന സ്ഥാപനമോ, സംഘമോ അംഗീകൃതമാണോയെന്ന് ഇതിലൂടെ പൊതുജനങ്ങൾക്ക് ഉറപ്പാക്കാനാകും.

ഓരോ സംസ്ഥാനത്തും ഇത്തരം കേസുകൾ പരിശോധിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്. പ്രത്യേകകോടതിയും നിലവിൽവരും. പരാതികളിൽ ഗൗരവമുള്ളതാണെങ്കിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് നേരിട്ട് സി.ബി.ഐ.ക്ക് കൈമാറാം.

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെത്തന്നെ സി.ബി.ഐ.ക്ക് അന്വേഷിക്കാം.
നിയമവിരുദ്ധമായി വായ്പനൽകുന്നത് രണ്ടുവർഷംമുതൽ ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

രണ്ടുലക്ഷംമുതൽ ഒരുകോടിരൂപവരെ പിഴയും ലഭിക്കാം. ഇങ്ങനെ നൽകിയ വായ്പ തിരിച്ചുപിടിക്കാൻ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടായാൽ പത്തുവർഷംവരെ തടവുലഭിക്കും.

അഞ്ചുലക്ഷം രൂപയോ വായ്പയുടെ രണ്ടിരട്ടിയോ പിഴയായും നൽകേണ്ടിവരും. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ വായ്പവിതരണം ചെയ്താലോ, അത്തരത്തിലുള്ള പരസ്യങ്ങൾ നൽകിയാലോ ഏഴുവർഷംവരെ തടവുലഭിക്കാവുന്ന കുറ്റമാകും.

X
Top