Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

എഫ്സിഐ ഗോഡൗണുകളിൽ ബാക്കിയുള്ള അരി സംസ്ഥാനങ്ങൾക്കു നൽകാൻ കേന്ദ്രാനുമതി

തിരുവനന്തപുരം: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണുകളിൽ ബാക്കിയുള്ള അരി സംസ്ഥാനങ്ങൾക്കു പ്രത്യേക ഇളവോടെ നൽകാൻ കേന്ദ്രം അനുമതി നൽകിയതോടെ കേരളത്തിലേക്ക് പുതുവർഷത്തിൽ 1500 ടൺ അരി എത്തും.

സർക്കാരിനു വേണ്ടി സപ്ലൈകോയാണ് വാങ്ങി വിൽപനകേന്ദ്രങ്ങൾ വഴി വിതരണം നൽകുക. പച്ചരിയും പുഴുക്കലരിയും ലഭിക്കും. കിലോയ്ക്ക് 29 മുതൽ 31 വരെ രൂപ വിലയ്ക്കാകും വിതരണം. കയറ്റുമതി വർധിച്ച സാഹചര്യത്തിൽ രാജ്യത്താകെ അരിക്ക് വിലക്കയറ്റമുണ്ട്.

സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സബ്സിഡി സാധനങ്ങൾക്ക് ഉൾപ്പെടെ ക്ഷാമം നേരിടുന്നത് കേരളത്തെ ഇരട്ടി പ്രയാസത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ അരി എത്തുന്നത്. നേരത്തേ, ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴിയാണ് എഫ്സിഐ അരി നൽകിയിരുന്നത്.

എന്നാൽ ഇതിൽ പങ്കെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തി. ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം സ്വന്തം ബ്രാൻഡിൽ അരി നൽകുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇതിൽ നേരിയ ഇളവുകൾ വരുത്തിയത്.

X
Top