Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

രുചിയും ഗുണവും കൂടിയ മരച്ചീനിയുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം

കഴക്കൂട്ടം: കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായതും മികച്ച വിളവ് നല്‍കുന്നതുമായ പുതിയ മരച്ചീനി ഇനങ്ങളുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. സി.ടി.സി.ആർ.ഐ. പ്രിൻസിപ്പല്‍ സയന്റിസ്റ്റ് ഡോ. സൂസൻ ജോണാണ് പുതിയ ഇനങ്ങള്‍ പുറത്തിറക്കിയത്.

ശ്രീ അന്നം, ശ്രീ മന്ന എന്നു പേരിട്ടിരിക്കുന്ന ഇവയ്ക്ക് കുറഞ്ഞ വളപ്രയോഗം മതിയാകും.

ഒരു ഹെക്ടറില്‍ 30മുതല്‍ 40ടണ്‍വരെ വിളവ് ലഭിക്കാൻ 25:12.5:25 എന്ന അനുപാതത്തില്‍ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (എൻ.പി.കെ.)യാണ് പുതിയ ഇനങ്ങള്‍ക്കു വേണ്ടത്. ഇതേ വിളവ് ലഭിക്കാൻ മറ്റുള്ളവയ്ക്ക് നാലിരട്ടി വളപ്രയോഗം വേണ്ടിവരും. ശ്രീ അന്നം വിളവെടുത്ത് ഒരാഴ്ചയോളവും ശ്രീ മന്ന മൂന്നു ദിവസത്തോളവും കേടുകൂടാതിരിക്കും.

മലയാളികളുടെ ഭക്ഷണരീതിക്ക് അനുയോജ്യമായതും രുചികരവും പാചകഗുണവും ഉള്ളവയാണിവ. ഇരു വകഭേദങ്ങളുടെയും മരച്ചീനിക്കമ്പു 2025 ഏപ്രില്‍മുതല്‍ സി.ടി.സി.ആർ.ഐ. ശ്രീകാര്യം ഓഫീസില്‍നിന്നു കർഷകർക്കു ലഭ്യമാകുമെന്നും ഡോ. സൂസൻ ജോണ്‍ അറിയിച്ചു.

X
Top