ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

കേന്ദ്ര പൊതുമേഖലാ വളം നിർമാണക്കമ്പനിയായ ഫാക്ട് നഷ്ടത്തിൽ

കൊച്ചി: കേന്ദ്ര പൊതുമേഖലാ വളം നിർമാണക്കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്/FACT) നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിലും കുറിച്ചത് നഷ്ടം.

48.67 കോടി രൂപയാണ് നഷ്ടമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർ‍ട്ടിൽ കമ്പനി വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിൽ 71.81 കോടി രൂപയുടെ ലാഭമായിരുന്നു ഫാക്ട് രേഖപ്പെടുത്തിയിരുന്നത്.

4 വർഷത്തെ തുടർച്ചയായ ലാഭക്കുതിപ്പിന് വിരാമമിട്ട് ഫാക്ട് നഷ്ടത്തിലേക്ക് വീണത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ (2023-24) അവസാനപാദമായ ജനുവരി-മാർച്ചിലാണ്. 61.2 കോടി രൂപയായിരുന്നു മാർച്ചുപാദ നഷ്ടം.

തൊട്ടുമുൻവർഷത്തെ സമാനപാദത്തിൽ 165.44 കോടി രൂപയുടെ ലാഭമായിരുന്നു ഫാക്ടിനുണ്ടായിരുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം മുൻവർഷത്തെ റെക്കോർഡ് 612.83 കോടി രൂപയിൽ നിന്ന് 146.17 കോടി രൂപയിലേക്കും കുത്തനെ കുറഞ്ഞിരുന്നു. നടപ്പുവർഷം ജൂൺപാദത്തിൽ പ്രവർത്തന വരുമാനം 1,232.57 കോടി രൂപയിൽ നിന്ന് 599.58 കോടി രൂപയിലേക്ക് താഴ്ന്നു.

മൊത്ത വരുമാനം 1,277.49 കോടി രൂപയിൽ നിന്ന് 650.94 കോടി രൂപയായും താഴ്ന്നു. ഇന്നലെ ഉച്ചയോടെയാണ് ഫാക്ട് ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടത്.

62,000 കോടി രൂപ വിപണിമൂല്യമുള്ള ഫാക്ട്, കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നാണ്. നിക്ഷേപകർക്ക് കഴിഞ്ഞ ഒരുവർഷത്തിനിടെ 115% നേട്ടവും സമ്മാനിച്ചിട്ടുണ്ട് ഫാക്ട് ഓഹരി.

X
Top