ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിന് പിഎല്‍ഐ സ്‌ക്കീം വഴി 765 കോടി രൂപ

ന്യൂഡല്‍ഹി: ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനായി രൂപപ്പെടുത്തിയ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന്റെ പുതിയ ഗഡു സര്‍ക്കാര്‍ അംഗീകരിച്ചു. 765 കോടി രൂപയുടെ വിഹിതമാണ് സര്‍ക്കാര്‍ പുറത്തുവിടുക.

മൊത്തം 765 കോടിയില്‍ 601.93 കോടി രൂപ ആപ്പിള്‍ ഇന്ത്യ കരാര്‍ നിര്‍മ്മാതാക്കളായ വിസ്‌ട്രോണിന് ലഭിക്കും. ഡിക്സണ്‍ ടെക്നോളജീസിന്റെ യൂണിറ്റ് പാഡ്ജെറ്റിന് 149.63 കോടി രൂപ ലഭിക്കും. AT&S, Shogini, Alcon Electronics എന്നിവയ്ക്ക് യഥാക്രമം 7.58 കോടി, 3 കോടി, 2.40 കോടി എന്നിങ്ങനെ ഇന്‍സെന്റീവുകള്‍ ലഭിക്കും.

”ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖല ഊര്‍ജസ്വലത അനുഭവിക്കാന്‍ പോകുകയാണ്. വ്യവസായികളും നയ നിര്‍മ്മാതാക്കളും തമ്മിലുള്ള ഏകോപനത്തിന്റെ പുതിയ യുഗമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്, ”ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രൂ എക്കണോമിക് ടൈംസിനോട് പറഞ്ഞു.

പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി ഇന്ത്യയുടെ പരിവര്‍ത്തന ഘട്ടത്തെ പ്രതിനിധീകരിക്കുന്നതായി ഐടി, ഇലക്ട്രോണിക്സ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മാര്‍ച്ച് 3 ന് പറഞ്ഞിരുന്നു.

മേക്ക്-ഇന്‍-ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഈ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 3 ലക്ഷം കോടി രൂപയുടെ മൂലധനം ആകര്‍ഷിക്കും.

’60 ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനും മൊത്തം മൂലധന രൂപീകരണത്തില്‍ നിര്‍മ്മാണ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കാനും പദ്ധതിയ്ക്കാകും’ 2023 സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.

X
Top