Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പെട്രോളിനും ഡീസലിനും ഉടന്‍ വില കുറച്ചേക്കും

ന്യൂഡൽഹി: അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കാനുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായി പെട്രോളിന്റെയും ഡീസലിന്റെയും വില കേന്ദ്രസര്‍ക്കാര്‍ ഉടന്‍ കുറച്ചേക്കും. പെട്രോള്‍, ഡീസല്‍ വില 6 മുതല്‍ 10 രൂപ വരെ കുറയും. ഇത് സംബന്ധിച്ച് എണ്ണക്കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്.

കഴിഞ്ഞ വര്‍ഷം മെയ് 22 മുതല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പെട്രോള്‍, ഡീസല്‍ വിലകള്‍ വളരെക്കാലമായി മാറ്റമില്ലാതെ തുടരുന്നതിന്റെ ആശ്വാസത്തിലാണ് സാധാരണക്കാര്‍.

കഴിഞ്ഞ തവണ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചിരുന്നു. ഈ കാലയളവില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 13 രൂപയും 16 രൂപയുമാണ് യഥാക്രമം കുറച്ചത്.

ഇപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിനെക്കുറിച്ച് പെട്രോളിയം മന്ത്രാലയവും ധനമന്ത്രാലയവും ചര്‍ച്ച നടത്തി വരികയാണ്.

ഇതിന് പുറമെ എണ്ണക്കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ പെട്രോളിനും ഡീസലിനും 6 രൂപ മുതല്‍ 10 രൂപ വരെ വില കുറയും.

ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് തുടരുകയും ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയും ചെയ്യുന്നതോടെ പുതുവർഷത്തിൽ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞേക്കുമെന്നുള്ളതാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

X
Top