Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്രം. ഉയര്‍ന്ന നികുതി, കള്ളക്കടത്തുകാരെ സഹായിക്കുന്നതിനാലാണ് ഇത്. സ്വര്‍ണ്ണക്കള്ളകടത്ത് ബാങ്കുകളുടെയും റിഫൈനറുകളുടെയും വിപണി വിഹിതം കുറയ്ക്കുന്നു.

നികുതി കുറയ്ക്കുന്നത് ചില്ലറ വില്‍പന ഉയര്‍ത്തുമെന്നും ആഗോളവിലയെ പിന്തുണയ്ക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു,ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.പ്രാദേശിക സ്വര്‍ണ ശുദ്ധീകരണശാലകളുടെ പുനരുജ്ജീവനത്തിനും നടപടി ഇടയാക്കും. ഗ്രേ മാര്‍ക്കറ്റ് ഓപ്പറേറ്റര്‍മാരുമായി മത്സരിക്കാന്‍ കഴിയാതെ രണ്ട് മാസമായി റിഫൈനിംഗ് നിര്‍ത്തിവച്ചിരിക്കയാണ്.

“സ്വര്‍ണ്ണ നിരക്ക് 12 ശതമാനത്തില്‍ താഴെ കൊണ്ടുവരുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. നിര്‍ദ്ദേശം ചര്‍ച്ച ചെയ്യപ്പെടുകയാണ്. അന്തിമ തീരുമാനം ഉടനെയുണ്ടാകും,” പേര് വെളിപെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

18.45 ശതമാനമാണ് നിലവില്‍ സ്വര്‍ണ്ണത്തിന്റെ മേലുള്ള നികുതി. 12.5 ശതമാനം ഇറക്കുമതി നികുതിയും 2.5 ശതമാനം കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ്സും മറ്റു നികുതികളും. ഇത് 12 ശതമാനത്തിന് താഴെയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് ഇറക്കുമതി നികുതി 7.5 ശതമാനത്തില്‍ നിന്നും 12.5 ശതമാനമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ അതിനുശേഷം സ്വര്‍ണ്ണക്കള്ളകടത്ത് ശക്തമായി. വാണിജ്യമന്ത്രാലയം നികുതി കുറയ്ക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.

മഞ്ഞലോഹത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താക്കളാണ് ഇന്ത്യ.

X
Top