ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

നേരിട്ട് വിദേശത്ത് നിക്ഷേപിക്കുന്നതിന് കര്‍ശന നിയന്ത്രണം

മുംബൈ: നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്ക്കാര് കര്ശന നിയന്ത്രണം ഏര്പ്പെടുത്തുന്നു. കമ്പനികള്, വന്കിട കുടുംബ ഓഫീസുകള്, സ്റ്റാര്ട്ടപ്പുകള് ഉള്പ്പടെയുള്ള സ്ഥാപനങ്ങള് ഉള്പ്പടെയുള്ളവര്ക്കായിരിക്കും നിയന്ത്രണം ബാധകമാകുക.

ഇതോടെ ലിസ്റ്റ് ചെയ്യാത്ത വിദേശ സ്ഥാപനങ്ങളിലെ നിക്ഷേപത്തിനും ലിസ്റ്റ് ചെയ്ത വിദേശ സ്ഥാപനങ്ങളില് 10ശതമാനത്തിലധികം നിക്ഷേപം നടത്തുന്നതിനുമുള്ള വ്യവസ്ഥകള് വ്യത്യസ്തമാക്കി. നിയന്ത്രണം കഴിഞ്ഞ ദിവസം മുതല് പ്രാബല്യത്തിലായി.

അതേസമയം, രാജ്യത്തെ ഏതെങ്കിലും സ്ഥാപനമോ മറ്റോ സ്വീകരിച്ച വിദേശ നിക്ഷേപം തിരികെ വാങ്ങുന്നതിന് വിലക്കില്ല. ഇതിന് റിസര്വ് ബാങ്കിന്റെ അനുമതിയും ആവശ്യമില്ല. വിദേശ ഓഹരികള് ഇനി ബന്ധുക്കള്ക്കുമാത്രമെ സമ്മാനമായി നല്കാന് കഴിയൂ. നേരത്തെ, ഇന്ത്യക്കാരായ ആര്ക്കും വിദേശ ഓഹരികള് സമ്മാനമായി നല്കാമായിരുന്നു.

ബാങ്ക്, ഇന്ഷുറന്സ്, ബാങ്കിതര ധനകാര്യ കമ്പനി, സര്ക്കാര് സ്ഥാപനം എന്നിവയൊഴികെ രാജ്യത്തെ മറ്റൊരു സ്ഥാപനത്തിനും വിദേശ കമ്പനികളുമായി സാമ്പത്തിക പ്രതിബദ്ധത പാടില്ലെന്നും വ്യവസ്ഥയുണ്ട്. രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുള്ളതോ നടത്താത്തതോ ആയ സ്ഥാപനങ്ങളുമായി ഇത്തരം ബാധ്യത ഉണ്ടാകരുതെന്നും വ്യവസ്ഥയില് പറയുന്നു.

ഇന്ത്യക്ക് പുറത്തുള്ള സ്ഥാവര സ്വത്തുക്കള് ഏറ്റെടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വിദേശ വിനിയ നിയമ(ഫെമ)പ്രകാരമുള്ള വ്യവസ്ഥകള് തുടര്ന്നും ബാധകമാണ്. നിയന്ത്രണങ്ങള് നടപ്പാക്കുന്നതിന് ആര്ബിഐക്കാണ് ചുമതല.

X
Top