രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ക്രൂഡ്, ഡീസല്‍, എടിഎഫ് വിന്‍ഡ് ഫാള്‍ ഗെയിന്‍സ് നികുതി കേന്ദ്രം ഉയര്‍ത്തി

ന്യൂഡല്‍ഹി: ഫെബ്രുവരി 4 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ ഗെയിന്‍സ് ടാക്സ് പരിഷ്‌കരിച്ചു. ക്രൂഡ് പെട്രോളിയത്തിന്റെ പ്രത്യേക അധിക എക്‌സൈസ് ഡ്യൂട്ടി അല്ലെങ്കില്‍ എസ്എഇഡി ടണ്ണിന് 3,150 രൂപയും ഡീസല്‍, എയര്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ്) ലിറ്ററിന് 2.5 രൂപ വീതവുമാണ് ക്രമീകരിച്ചത്. അതായത് ക്രൂഡ് പെട്രോളിയത്തിന്റെ എസ്എഇഡി് 5,050/ടണ്ണായി വര്‍ദ്ധിക്കും.

നേരത്തെ ഇത് പഴയ 1,900/ടണ്ണായിരുന്നു. ഡീസലിന്റെ നികുതി ലിറ്ററിന് 5 രൂപയില്‍ നിന്ന് 7.5 രൂപയായാണ് ഉയരുക. എടിഎഫിന്റെ എസ്എഇഡി ലിറ്ററിന് 6 രൂപയും വര്‍ദ്ധിക്കും.

നേരത്തെയിത് 3.5 രൂപയായിരുന്നു.പെട്രോളിന്റെ എസ്എഇഡി പൂജ്യമായി തുടരുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 25000 കോടി രൂപയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍ നികുതിയായി പ്രതീക്ഷിക്കുന്നത്. എല്ലാ രണ്ടാഴ്ചയിലുമാണ് പരിഷ്‌ക്കരണം.

ഊര്‍ജ്ജ കമ്പനികളുടെ സൂപ്പര്‍ നോര്‍മല്‍ ലാഭത്തിന് മേല്‍ ചുമത്തുന്ന നികുതിയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍. ഇത്തരത്തില്‍ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഗണത്തില്‍ 2022 ജൂലൈ 1 നാണ് ഇന്ത്യ ചേരുന്നത്. ബാരലിന് 75 ഡോളര്‍ എന്ന പരിധിക്ക് മുകളില്‍ ലഭിക്കുന്ന വിലയില്‍ അഥവാ എണ്ണ ഉല്‍പ്പാദകര്‍ ഉണ്ടാക്കുന്ന അപ്രതീക്ഷിത ലാഭത്തിന് നികുതി ചുമത്തപ്പെടും.

വിദേശ കയറ്റുമതിയിലൂടെ റിഫൈനര്‍മാര്‍ നേടുന്ന മാര്‍ജിനുകള്‍ അടിസ്ഥാനമാക്കിയാണ് ലെവി നിശ്ചയിക്കുക. ഈ മാര്‍ജിനുകള്‍ പ്രാഥമികമായി അന്താരാഷ്ട്ര എണ്ണ വിലയും വിലയും തമ്മിലുള്ള വ്യത്യാസമാണ്.

X
Top