Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ക്രൂഡ്, ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ വിന്‍ഡ് ഫാള്‍ നികുതി ഉയര്‍ത്തി കേന്ദ്രം

ന്യൂഡല്‍ഹി: പെട്രോളിയം, ക്രൂഡ് ഓയില്‍, വിമാന ഇന്ധനം എന്നിവയുടെ വിന്‍ഡ്ഫാള്‍ നികുതി വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന ഇറക്കി. ക്രൂഡ് ഓയിലിന്റെ വിന്‍ഡ്ഫാള്‍ നികുതി ടണ്ണിന് 1700 രൂപ (20.55 ഡോളര്‍)യുണ്ടായിരുന്നത് 2100 രൂപ (25.38 ഡോളര്‍) യാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഡീസലിന് മുകളിലുള്ള കയറ്റുമതി നികുതി ലിറ്ററിന് 5 രൂപയുണ്ടായിരുന്നത് 7.5 രൂപയായും വിമാന ഇന്ധനത്തിന്റെ വിന്‍ഡ്ഫാള്‍ നികുതി ലിറ്ററിന് 1.5 രൂപയുണ്ടായിരുന്നത് 4.5 രൂപയായും കൂട്ടിയിട്ടുണ്ട്.

എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യ, റഷ്യന്‍ ക്രൂഡ് ഓയില്‍ ബാരലിന് 60 ഡോളര്‍ നിരക്കിലാണ് വാങ്ങുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യന്‍ എണ്ണ വിലയ്ക്ക് ഏര്‍പ്പെടുത്തിയ പരിധി പാലിക്കാനാണ് ഇത്. യുക്രൈനിനെ ആക്രമിച്ചതിന്റെ ശിക്ഷയായി ജി7 രാഷ്ട്രങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് പരിധി നിശ്ചയിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ജൂലൈതൊട്ടാണ് ക്രൂഡ് ഓയില്‍,ഗ്യാസോലിന്‍, ഡീസല്‍,വ്യോമയാന ഇന്ധനം എന്നിവയ്ക്ക് മേല്‍ ഇന്ത്യ വിന്‍ഡ് ഫാള്‍ നികുതിയും കയറ്റുമതി തീരുവയും ചുമത്താനാരംഭിച്ചത്. സ്വകാര്യ റിഫൈനര്‍മാര്‍ വിദേശ വിപണികളെ ലക്ഷ്യം വക്കുന്നത് തടയാനാണ് ഇത്.

X
Top