Alt Image
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്

ജിഎസ്ടി നഷ്ടപരിഹാരം: സംസ്ഥാനങ്ങൾക്ക് നൽകാനുള്ളത് 17,176 കോടി

ന്യൂഡൽഹി: 2022 ജൂൺ വരെ സംസ്ഥാനങ്ങൾക്ക് 17,176 കോടി രൂപയുടെ ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്ന് സർക്കാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചു.സംസ്ഥാനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം നൽകുന്നുണ്ടെന്ന് ചോദ്യോത്തര വേളയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

ജി.എസ്.ടി ഈടാക്കാത്ത കൊവിഡ്കാലത്ത് പോലും 2020-21, 2021-22 കാലയളവിൽ 1.1 ലക്ഷം കോടി രൂപയും 1.59 ലക്ഷം കോടി രൂപയും വായ്പ എടുത്തതിന് ശേഷം സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“2022 ജൂണിലെ കണക്കനുസരിച്ച് ആകെ 17,176 കോടി ജിഎസ്ടി നഷ്ടപരിഹാരം മാത്രമേ തീർപ്പാക്കാനുളളൂവെന്ന് മന്ത്രി സഭയെ അറിയിച്ചു.

“ഇപ്പോൾ, ജൂൺ വരെയുള്ള എല്ലാ കുടിശികകളും തീർത്തു, കൂടാതെ ഏകദേശം 17,000 കോടി രൂപ നൽകാനുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

സംസ്ഥാനങ്ങൾക്കുള്ള അഞ്ച് വർഷത്തെ സംരക്ഷിത റവന്യൂ കാലയളവ് ജൂൺ 30ന് അവസാനിച്ചു.

നിയമമനുസരിച്ച്, അതുവരെ, സംസ്ഥാനങ്ങൾക്ക് അവരുടെ ജി.എസ്.ടി വരുമാനത്തിൽ 14 ശതമാനം വാർഷിക വളർച്ച ഉറപ്പുനൽകുന്നുണ്ട്.

X
Top