പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറെന്ന് കേന്ദ്രം

ശ്രീനഗർ: പെട്രോളും ഡീസലും ചരക്ക്-സേവന നികുതി (ജി.എസ്.ടി.)യുടെ കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി.

എന്നാൽ, സംസ്ഥാനങ്ങൾ അത്തരമൊരു നീക്കത്തോട് യോജിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യവും ഊർജവും സംസ്ഥാനങ്ങൾ വരുമാനമുണ്ടാക്കുന്ന ഇനങ്ങളാണ്.

അതുകൊണ്ടുതന്നെ ഇത്തരമൊരു നീക്കത്തിന് അവർ തയ്യാറാകാനിടയില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ധന വിലയുടെ കാര്യത്തിൽ ജനങ്ങൾക്ക് അല്പം ഇളവ് പ്രതീക്ഷിക്കാനാകുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ വിലവർധനയാണ് ഇന്ത്യ കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

X
Top