
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രം. ആഗോള നിക്ഷേപകരെ തൃപ്തിപ്പെടുത്താനും രാജ്യം നിക്ഷേപസൗഹൃദമാക്കാനുമാണ് ഇത്. മൊത്തത്തിലുള്ള ധനകമ്മി കുറയ്ക്കുക എന്ന വിശാല ലക്ഷ്യവും മുന്നിലുണ്ട്.
ഫെഡറല്‍ സര്‍ക്കാറുകളുടെ കടമെടുപ്പ് പരിധി കുറയ്ക്കാന്‍ ധനകാര്യ കമ്മീഷനും ശുപാര്‍ശ ചെയ്തു. വൈദ്യുതി മേഖലയിലെ പരിഷ്‌കരണങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ കടമെടുപ്പ് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.5% ആയി പരിമിതപ്പെടുത്താനാണ് ആലോചന.നിലവിലെ പരിധി 4 ശതമാനമാണ്.
ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായേക്കും. സംസ്ഥാന ഭരണകൂടങ്ങള്‍ അതേസമയം ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തി.മാന്ദ്യം വരുമാനത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ കടമെടുക്കാതെ മാര്‍ഗമില്ലെന്നാണ് അവരുടെ നിലപാട്.
മാന്ദ്യം ബാധിച്ചാല്‍ വരുമാനം കുറയും. അവശ്യ ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ഇതര മാര്‍ഗങ്ങള്‍ തേടാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതരാകും, തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗ രാജന്‍ പറയുന്നു.
ചരക്ക് സേവന നികുതി (ജിഎസ്ടി)യിലേയ്ക്ക് മാറുമ്പോള്‍ വരുന്ന നഷ്ടം നികത്തുന്ന പ്രവണത, ഈ മാസത്തോടെ കേന്ദ്രം അവസാനിക്കുകയാണ്. ഈ ഇനത്തിലുള്ള വരുമാനവും ഇതോടെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടമാകും. കോവിഡാനന്തരം വരുമാനം വര്‍ധിച്ചത് കൂടുതല്‍ കടമെടുക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിതരാക്കിയിരുന്നു.
ഏപ്രില്‍-നവംബര്‍ കാലയളവില്‍ 4 ട്രില്യണ്‍ രൂപ (49.3 ബില്യണ്‍ ഡോളര്‍) യാണ് സംസ്ഥാനങ്ങള്‍ വായ്പ നേടിയത്. ഒന്‍പതു മാസത്തെ ചെലവ് 6.55 ട്രില്യണ്‍ രൂപയ. സംസ്ഥാനങ്ങളുടെ വിപണിയില്‍ നിന്നുള്ള കടമെടുപ്പ് നേരത്തെ ജിഡിപിയുടെ 3 ശതമാനമാക്കി പരിമിതപ്പെടുത്തിയിരുന്നു.
എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍, 2020-21 ല്‍ ഇത് 5 ശതമാനമാക്കി ഇളവ് ചെയ്തു. വരുമാനം നിലച്ച സാഹചര്യത്തില്‍ അധിക വിഭവങ്ങള്‍ തേടാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുകയായിരുന്നു.