ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേരളത്തിന് എടുക്കാവുന്ന കടം 20,521 കോടി മാത്രമെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: കേരളത്തിന് കടം വെട്ടിക്കുറച്ചതിന്റെ കണക്ക് കേന്ദ്രം അറിയിച്ചു. ഈവർഷം കേരളത്തിന് പൊതുവിപണിയിൽനിന്ന് എടുക്കാവുന്ന വായ്പ 20,521 കോടിമാത്രം. ബജറ്റിൽ 28,550 കോടി പ്രതീക്ഷിച്ച സ്ഥാനത്താണിത്.

കേരളത്തിന് അർഹതപ്പെട്ട 7000 കോടിയോളം രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്നാണ് കേരളത്തിന്റെ വാദം. സംസ്ഥാനത്തിന്റെ ആശങ്ക ശരിവെക്കുന്നതാണ് കേന്ദ്രം അറിയിച്ച അന്തിമ കണക്ക്.

ആഭ്യന്തര വരുമാനത്തിന്റെ മൂന്നുശതമാനമെന്ന കണക്കിൽ 32,442 കോടിയാണ് കേരളത്തിന് കടമെടുക്കാവുന്ന അർഹമായ പരിധി. ഇതിൽ കൂട്ടലും കിഴിക്കലും നടത്തുമ്പോൾ ആകെ വായ്പപ്പരിധി 41,898.94 കോടിയാവും.

ഇതിൽനിന്ന് വിവിധ ഏജൻസികളിൽ നിന്നെടുത്ത വായ്പയും കിഫ്ബിക്കും സാമൂഹികസുരക്ഷാ പെൻഷനുമുള്ള വായ്പയും പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപങ്ങളും അടങ്ങുന്ന പൊതുകണക്കും (പബ്ലിക് അക്കൗണ്ട്) കുറച്ചശേഷമാണ് അന്തിമ വായ്പപ്പരിധിയായി 20,521 കോടി രൂപ കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞമാസം കേരളത്തിന്റെ വായ്പപ്പരിധി 15,390 കോടി രൂപയാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു. തുടർന്ന് ഈ പരിധി ഒരുവർഷത്തേക്കാണോ, ഒമ്പതു മാസത്തേക്കാണോ എന്ന തർക്കമുയർന്നു.

കണക്കുതേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. ഇതിനുള്ള മറുപടിയാണ് വ്യാഴാഴ്ച ലഭിച്ചത്. 15,390 കോടി ഡിസംബർ വരെയാണെന്നും കത്തിൽ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

വായ്പ കുറച്ചത് ഇങ്ങനെ (തുക കോടി രൂപയിൽ)

  • ഈവർഷത്തെ മൊത്തം വായ്പപ്പരിധി 41,898.94
  • നബാർഡ്, ബാങ്ക് വായ്പ 900
  • ദേശീയ സമ്പാദ്യപദ്ധതി വിഹിതം 3500
  • വിദേശ സഹായപദ്ധതി വായ്പകൾ 1300
  • കിഫ്ബി, ക്ഷേമപെൻഷൻ വായ്പ 2500
  • പി.എഫ്. ഉൾപ്പെടുന്ന പബ്ലിക് അക്കൗണ്ട് 13,177.61
  • വായ്പയെടുക്കാൻ ശേഷിക്കുന്നത് 20,521
  • ഡിസംബർവരെ അനുവദിച്ചത് 15,390

X
Top