Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ വിന്‍ഡ് ഫാള്‍ നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിന്‍ഡ് ഫാള്‍ ലാഭനികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഡിസലിന്റെ മേലുള്ള നികുതിയും കുറച്ചിട്ടുണ്ട്. ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) പോലുള്ള കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് മേല്‍ ചുമത്തുന്ന നികുതിയിലും കുറവ് വന്നു.

ടണ്ണിന് 4900 രൂപയില്‍ നിന്നും 1700 രൂപയാക്കിയാണ് ഈയിനത്തില്‍ കുറവ് വരുത്തിയത്. വിന്‍ഡ്ഫാള്‍ ലാഭ നികുതിയില്‍, ഡീസല്‍ കയറ്റുമതി തീരുവ നിരക്ക് ലിറ്ററിന് 8 രൂപയില്‍ നിന്ന് 5 രൂപയായി ഇടിവ് വരുത്തുകയായിരുന്നു. റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസായി ലിറ്ററിന് 1.5 രൂപയും ലെവിയില്‍ ഉള്‍പ്പെടുന്നു.

വിജ്ഞാപന പ്രകാരം,ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വിന്‍ഡ് ഫാള്‍ ടാക്‌സ് ലിറ്ററിന് 5 രൂപയില്‍ നിന്ന് 1.5 രൂപയായി താഴ്ന്നിട്ടുണ്ട്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ ടാക്സ് പരിഷ്‌കരിക്കുന്നു.ഏറ്റവും പുതിയ പരിഷ്‌ക്കരണത്തിന് ശേഷം, ആഭ്യന്തര പാടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ നികുതി ഏകദേശം 65% കുറഞ്ഞു.

അപ്രതീക്ഷിതമായി ലഭിക്കുന്ന അധിക വിലകളിലാണ് വിന്‍ഡ്ഫാള്‍ ലാഭ നികുതി ചുമത്തപ്പെടുന്നത്. ജൂലൈ 1 നാണ് ആദ്യമായി ഇന്ത്യ വിന്‍ഡ് ഫാള്‍ നികുതി ഏര്‍പ്പെടുത്തിയത്.

X
Top