Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

അടിസ്ഥാന പെന്‍ഷന്‍ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 40-50 ശതമാനം മിനിമം പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ ജിവനക്കാര്‍ക്ക് ഉറപ്പുവരുത്തുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ഇതിനായുള്ള ഒരുക്കത്തിലാണ് സര്‍ക്കാറെന്ന് ഉദ്യാഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ മാര്‍ക്കറ്റ് അധിഷ്ടിത പെന്‍ഷന്‍ രീതിയില്‍ മാറ്റം വരുത്തും.

പഴയകാല പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്ന ചില സംസ്ഥാനങ്ങളെ ശാന്തരാക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം.2004 ലെ സാമ്പത്തിക പരിഷ്‌ക്കരണത്തെ തുടര്‍ന്നാണ് നിലവിലെ പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.ഇത് പ്രകാരം ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനവും സര്‍ക്കാര്‍ 14 ശതമാനവും പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യണം. സര്‍ക്കാര്‍ കടത്തിലാണ് ആ കോര്‍പ്പസിന്റെ കൂടുതലും നിക്ഷേപിക്കുന്നത്.

വിപണി വരുമാനത്തെ ആശ്രയിച്ചിരിക്കും ആത്യന്തിക പേഔട്ട്.ഇതിനു വിപരീതമായി, പഴയ പെന്‍ഷന്‍ സമ്പ്രദായം, ജീവനക്കാരന്‍ അവസാനമായി നേടിയ ശമ്പളത്തിന്റെ 50% ഒരു നിശ്ചിത പെന്‍ഷന്‍ ഉറപ്പുനല്‍കുന്നു. ഇതിനായി ജീവനക്കാര്‍ ഒന്നും സംഭാവന ചെയ്യേണ്ടതില്ല.

പല സംസ്ഥാനങ്ങളും വന്‍ സാമ്പത്തിക ബാധ്യത വരുന്ന പഴയ പെന്‍ഷന്‍ സമ്പ്രദായത്തിലേയ്ക്ക് മാറിയിരുന്നു.ഈ സാഹചര്യത്തില്‍ നിലവിലെ പദ്ധതി പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

X
Top