ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

സാഗർമാല പദ്ധതി: കൊച്ചി തുറഖത്ത് ആഴം കൂട്ടാൻ ₹380 കോടി

കൊച്ചി: കൊച്ചി തുറമുഖത്ത് വലിയകപ്പലുകൾക്കും അടുക്കാനാകുംവിധം ആഴംകൂട്ടാനായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ‘സാഗർമാല” പദ്ധതിയിലുൾപ്പെടുത്തി 380 കോടി രൂപയുടെ നടപടികളെടുക്കും. കൊളംബോ തുറമുഖത്തിന്റെ കുത്തകയ്ക്ക് പൂട്ടിടാനെന്നോണം ഇന്ത്യയുടെ ട്രാൻസ്-ഷിപ്പ്‌മെന്റ് ഹബ്ബായി കൊച്ചി തുറമുഖത്തെ മാറ്റുക ലക്ഷ്യമിട്ടാണിതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി.

നിലവിൽ 14.5 മീറ്ററാണ് കൊച്ചി തുറമുഖത്തിന് കീഴിൽ ഡി.പി വേൾഡ് നിയന്ത്രിക്കുന്ന വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്‌-ഷിപ്പ്‌മെന്റ് ടെർമിനലിലെ (ഐ.സി.ടി.ടി) ആഴം. ഇത് 16 മീറ്ററായി ആദ്യഘട്ടത്തിൽ ഉയർത്തുകയാണ് കേന്ദ്രലക്ഷ്യം.

കൊളംബോയുടെ ആഴം 18 മീറ്ററാണ്. സാഗർമാല പദ്ധതിയും കൊച്ചിതുറമുഖ ട്രസ്‌റ്റും തുല്യമായാകും ആഴംകൂട്ടൽ ചെലവ് വഹിക്കുക. ഇതോടൊപ്പം വല്ലാർപാടം ടെർമിനലിന്റെ കണ്ടെയ്‌നർ കൈകാര്യശേഷി നിലവിലെ 10 ലക്ഷം ടി.ഇ.യുവിൽ നിന്ന് 20 ലക്ഷം ടി.ഇ.യുയായി ഉയർത്താനും നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ കയറ്റുമതി-ഇറക്കുമതി ഇടപാടുകാർക്ക് വിദേശ തുറമുഖങ്ങളുമായി നേരിട്ട് കണക്‌ടിവിറ്റി ഉറപ്പാക്കാനുള്ള ട്രാൻസ്-ഷിപ്പ്‌മെന്റ് ഹബ്ബായി കൊച്ചിയെ ഉയർത്താനാകുമെന്ന് കേന്ദ്രം കരുതുന്നു. പുതിയ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ കയറ്റുമതി-ഇറക്കുമതി സമയത്തിൽ ശരാശരി 5-7 ദിവസംവരെ ലാഭിക്കാനാകും.

കഴിഞ്ഞ സാമ്പത്തികവർഷം (2021-22) കൊച്ചി തുറമുഖംവഴി 34.55 മില്യൺ മെട്രിക് ടൺ ചരക്ക് കടന്നുപോയി. ഇത് റെക്കാഡാണ്. 2020-21നേക്കാൾ 9.67 ശതമാനമാണ് വർദ്ധന.

ഡി.പി.വേൾഡിന് നിയന്ത്രണച്ചുമതലയുള്ള വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ (ഐ.സി.ടി.ടി) 7.36 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌തു; വളർച്ച 6.65 ശതമാനം.

X
Top