സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഏപ്രില്‍ -ജൂണ്‍ കാലയളവിലെ കേന്ദ്ര ധനകമ്മി 3.52 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഏപ്രില്‍- ജൂണ്‍ മാസങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ധനകമ്മി 3.52 ലക്ഷം കോടി രൂപയായി. ഈവര്‍ഷത്തെ ലക്ഷ്യമായ 16.61 ലക്ഷം കോടി രൂപയുടെ 21.2 ശതമാനമാണ് ഇത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

നടപ്പ് പാദത്തിലെ ധനകമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 28.3 ശതമാനം കൂടുതലാണ്. 2022ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ധനക്കമ്മി 2.74 ലക്ഷം കോടി രൂപയായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 16.61 ലക്ഷം കോടി രൂപയുടെ ധനക്കമ്മി അഥവാ ജിഡിപിയുടെ 6.4 ശതമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

അതേസമയം ജൂണ്‍ മാസത്തില്‍ മാത്രം 1.48 ലക്ഷം കോടി കമ്മി രേഖപ്പെടുത്തി. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം വരുന്ന മാസമായതിനാലാണ് ജൂണ്‍മാസത്തില്‍ വര്‍ധിച്ച കമ്മി രേഖപ്പെടുത്തിയത്.

എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതുവഴി മാത്രം 2023 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രത്തിന് 80,000 കോടി രൂപയിലേറെ ധനകമ്മി നേരിടേണ്ടി വരും. ജൂണ്‍മാസത്തിലെ എക്‌സൈസ് തീരുവ പിരിവ് 30,402 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 1.8 ശതമാനം കുറവ്.

ഏപ്രില്‍-ജൂണില്‍ മൊത്ത നികുതി പിരിവ് 22.4 ശതമാനം ഉയര്‍ന്നെങ്കിലും ജൂണിലെ നികുതി പിരിവ് വര്‍ധന 12.8 ശതമാനത്തില്‍ ഒതുങ്ങി. യഥാക്രമം 6.50 ലക്ഷം കോടി രൂപയും 2.47 ലക്ഷം കോടി രൂപയുമാണ് പാദാടിസ്ഥാനത്തിലും ജൂണിലും പിരിച്ച മൊത്തം നികുതി. അതേസമയം, ഏപ്രില്‍-ജൂണില്‍ നികുതിയേതര വരുമാനം 50 ശതമാനത്തിലധികം കുറഞ്ഞു.

മെയ് മാസത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലാഭവിഹിതം കുറഞ്ഞതോടെയാണ് നികുതിയേതര വരുമാനത്തില്‍ ഇടിവുണ്ടായത്. മൊത്തത്തില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ മൊത്തം വരുമാനം 8.9 ശതമാനം കൂടുതലാണ്. അതേസമയം വലിയ തോതില്‍ മൂലധന ചെലവ് വരുത്തിയ മാസമായിരുന്നു ജൂണ്‍.

ഇതോടെ മൂലധന ചെലവ് ബജറ്റ് ലക്ഷ്യമായ 7.5 ലക്ഷം കോടിയിലേയ്ക്ക് അടുത്തു. ജൂണില്‍ മാത്രം 67,990 കോടി രൂപയുടെ മൂലധന ചെലവാണ് സര്‍ക്കാര്‍ വരുത്തിയത്. ഇതോടെ മൂലധന ഇനത്തില്‍ ആദ്യപാദത്തില്‍ ചെലവഴിച്ച തുക 1.73 ലക്ഷം കോടി രൂപയായി.

മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന തുകയുടെ 23.4 ശതമാനമാണ് ഇത്. ജൂണ്‍ കാപക്‌സ് തൊട്ടുമുന്‍വര്‍ഷത്തെ ഇതേ മാസത്തേക്കാള്‍ 40.1 ശതമാനം ഉയര്‍ന്നപ്പോള്‍ മൊത്തം ചെലവ് 5.4 ശതമാനം ഉയര്‍ന്ന് 3.62 ലക്ഷം കോടി രൂപയായി. ഏപ്രില്‍ – ജൂണ്‍ പാദങ്ങളിലെ കേന്ദ്രസര്‍ക്കാറിന്റെ മൊത്തം ചെലവ് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 15.4 ശതമാനം കൂടുതലാണ്.

9.48 ലക്ഷം കോടി രൂപയാണ് 2023 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തിലെ മൊത്തം ചെലവ്.

X
Top