രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വൻ വിജയമായി കേന്ദ്രത്തിന്റെ പിഎൽഐ പദ്ധതി; ജൂൺ വരെ സൃഷ്ടിച്ചത് 5.84 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻറ്റീവ് സ്കീം (PLI) വിജയതേരിൽ. ഈ വർഷം ജൂൺ വരെ ആകെ 5.84 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി കേന്ദ്രത്തിന്റെ കണക്ക്.

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന 16.2 ലക്ഷം നേരിട്ടുള്ള തൊഴിലുകളുടെ 36 ശതമാനമാണ്.

മൊബൈൽ ഫോണുകൾ, ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിലാണ് പിഎൽഐ സ്കീം വെളിച്ചം കണ്ടത്. വൻ കുതിപ്പാണ് മേഖലയിലുണ്ടാകുന്നത്. സൃഷ്ടിക്കപ്പെട്ട മൊത്തം തൊഴിലവസരങ്ങളുടെ 75 ശതമാനത്തിലധികവും ഈ 3 മേഖലകളിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്.

2026-27-ഓടെ 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഭക്ഷ്യ സംസ്‌കരണ മേഖലയ്‌ക്കായുള്ള പിഎൽഐ പദ്ധതി ഇതിനോടകം തന്നെ 2.45 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കഴിഞ്ഞു.

2020 ഏപ്രിൽ മാസത്തിലാണ് പിഎൽഐ സ്കീം കേന്ദ്രം അവതരിപ്പിക്കുന്നത്. ആഭ്യന്ത ഉത്പാദനം വർദ്ധിപ്പിച്ച് ഇറക്കുമതി കുറയ്‌ക്കുകയായിരുന്നു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

ഇത് വഴി നിരവധി പേർക്ക് തൊഴിലവസരവും ലഭിക്കുമെന്ന കണക്കൂട്ടലിലാണ് പുതിയ പദ്ധതി പിറന്നത്. വൻകിട കമ്പനികൾക്ക് ഉൾപ്പടെ സാമ്പത്തിക ആനുകൂല്യങ്ങൾ പദ്ധതി പ്രകാരം നൽകുന്നു.

നിർദ്ദേശിക്കപ്പെടുന്ന ഉത്പാദനവും നിക്ഷേപവും മറികടക്കുന്നവർക്ക് വിൽപനയുടെ ആറ് ശതമാനം വരെ ഇൻസെൻ്റീവായി നൽകുന്നു. ആദ്യഘട്ടത്തിൽ ഇലക്ട്രോണിക്സ് മേഖലയിലാണ് പദ്ധതി അവതരിപ്പിച്ചത്.

പിന്നീട് ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, ഓട്ടോമേറ്റീവ്, പുനുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.

നിക്ഷേപം ആകർഷിക്കുക, കയറ്റുമതി വർദ്ധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആഗോള ഉൽപ്പാദന കേന്ദ്രമായി മാറുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് സംഭാവന നൽകുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതി വഴി നിരവധി കമ്പനികളാണ് ഇന്ത്യയിൽ പ്രവർ‌ത്തിക്കുന്നത്.

X
Top