രാജ്യത്തെ സമാന്തര ആസ്തി വിപണി രണ്ട് ട്രില്യണ്‍ ഡോളറിലേക്ക്ധനവിനിയോഗ ബിൽ ചർച്ചയ്ക്ക് മറുപടിയുമായി നിർമല സീതാരാമൻ; ‘എൻഡിഎ ഭരണത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കപ്പെട്ടു’ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കുംമല്യ മുതല്‍ നീരവ് മോദി വരെയുള്ളവരുടെ 22,280 കോടി തിരിച്ചുപിടിച്ചു: നിര്‍മലാ സീതാരാമന്‍വ്യവസായവകുപ്പ് ഗ്ലോബൽ കേപബിലിറ്റി സെന്റർ നയം രൂപീകരിക്കുന്നു

മൂലധന ചെലവഴിക്കല്‍ ട്രാക്കിലാക്കി കേന്ദ്രം

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂലധനച്ചെലവ് ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് കേന്ദ്രം. എന്നാല്‍ ഈയിനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാനുള്ള തുക ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കണക്കുകള്‍ ഉദ്ദരിച്ച് മിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനങ്ങള്‍ക്കുള്ള പലിശ രഹിത വായ്പകളുള്‍പ്പടെയുള്ള കേന്ദ്രഫണ്ടാണ് ഈയിനത്തില്‍ തുലാസിലായത്. 7.5 ട്രില്യണ്‍ രൂപയുടെ കാപക്‌സാണ് (മൂലധന ചെലവ്) കഴിഞ്ഞ ബജറ്റില്‍ കേന്ദ്രം പ്രഖ്യാപിച്ചത്. പാന്‍ഡെമിക്‌പ്രേരിത മാന്ദ്യത്തില്‍ നിന്ന് ഉയരാനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.

വര്‍ഷത്തിന്റെ നാലിലൊന്ന് കടന്നുപോകുമ്പോള്‍, മൂലധന ചെലവ്‌ ബജറ്റിന്റെ 23.4% കേന്ദ്രം ചെലവഴിച്ചു. റോഡ്, റെയില്‍വേ നിര്‍മ്മാണങ്ങള്‍ ത്വരിതഗതിയിലായത് കാപെക്‌സിനെ ട്രാക്കില്‍ നിലനിര്‍ത്തി. മൊത്തത്തില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂലധന ചെലവ്‌ 57% ഉയര്‍ന്നു.

അതേസമയം സംസ്ഥാനങ്ങളിലേക്കുള്ള കൈമാറ്റം ബജറ്റ് എസ്റ്റിമേറ്റിന്റെ 2.2% മാത്രമാണ്. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുന്ന 1 ട്രില്ല്യണ്‍ പലിശരഹിത മൂലധനവായ്പയെക്കുറിച്ച് ആശങ്കകളുയര്‍ന്നു. ഇത് മൊത്തം മൂലധന ചെലവ്‌ അടങ്കലിന്റെ 14 ശതമാനം വരും.

X
Top