
മുംബൈ: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ സെഞ്ച്വറി പാനൽസ് സെഞ്ച്വറി അഡ്‌സീവ്‌സ് & കെമിക്കൽസിന്റെ (സിഎസിഎൽ) മുഴുവൻ ഓഹരികളൂം സ്വന്തമാക്കിയതായി പ്രഖ്യാപിച്ച് സെഞ്ച്വറി പ്ലൈവുഡ്.
ഈ ഓഹരി ഏറ്റെടുക്കലോടെ സിഎസിഎൽ സെഞ്ച്വറി പാനൽസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറിയും സെഞ്ച്വറി പ്ലൈബോർഡ്സിന്റെ (ഇന്ത്യ) ഒരു സ്റ്റെപ്പ് ഡൗൺ സബ്‌സിഡിയറിയും ആയി മാറിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
പശകൾ, റെസിനുകൾ, രാസവസ്തുക്കൾ, ഓർഗാനിക് സംയുക്തങ്ങൾ, അജൈവ സംയുക്തങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും വിപണനത്തിനുമായി 2022 ജൂലൈ 18 ന് രൂപീകരിച്ച കമ്പനിയാണ് സെഞ്ച്വറി അഡ്‌സീവ്‌സ് & കെമിക്കൽസ്.
അതേസമയം പ്ലൈവുഡ്, ലാമിനേറ്റ്, ഡോറുകൾ, പിവിസികൾ, വെനീറുകൾ എന്നിവയുടെ നിർമ്മാതാവും വിൽപ്പനക്കാരനും കയറ്റുമതിക്കാരനുമാണ് സെഞ്ച്വറി പ്ലൈബോർഡ്സ് (ഇന്ത്യ) ലിമിറ്റഡ്. കമ്പനി സെഞ്ച്വറി പ്ലൈ എന്ന ബ്രാൻഡിന് കീഴിൽ പ്ലൈവുഡ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇത് 20-ലധികം രാജ്യങ്ങളിലേക്ക് അതിന്റെ ഉൽപ്പന്നങ്ങളുടെ ശ്രേണി കയറ്റുമതി ചെയ്യുന്നു.