കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

1,000 കോടിയുടെ നിക്ഷേപം നടത്താൻ സെഞ്ച്വറി പ്ലൈ

മുംബൈ: 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിട്ട് സെഞ്ച്വറി പ്ലൈ. ഇന്ത്യൻ സംഘടിത പ്ലൈവുഡ് വിപണിയിലെ മൾട്ടി-യൂസ് പ്ലൈവുഡിന്റെയും അലങ്കാര വെനീറുകളുടെയും ഏറ്റവും വലിയ വിൽപ്പനക്കാരനാണ് കമ്പനി.

ബിൽഡിംഗ് മെറ്റീരിയൽ മാർക്കറ്റ് വരുന്ന 5-6 വർഷത്തിനുള്ളിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നതായും. കൂടുതലും ഇന്റീരിയർ ഡെക്കറേഷനായി ഉപയോഗിച്ചിരുന്ന പ്ലൈവുഡ് ഇപ്പോൾ ഒരു അത്യാവശ്യ നിർമ്മാണ വസ്തുവായി മാറിയിരിക്കുന്നതായും സെഞ്ച്വറി പ്ലൈ ബോർഡ്സ് (ഇന്ത്യ) ചെയർമാൻ സജ്ജൻ ഭജങ്ക പറഞ്ഞു.

കൊൽക്കത്ത, ചെന്നൈ, ഗുവാഹത്തി, കർണാൽ, കാണ്ട്‌ല, മ്യാൻമർ, ലാവോസ് എന്നിവിടങ്ങളിൽ സിപിഐഎല്ലിന് നിർമ്മാണ യൂണിറ്റുകളുണ്ട്. ഫ്ലിപ്കാർട്ടിലും ആമസോണിലും ഉൽപ്പന്നങൾ വിൽക്കുന്ന കമ്പനിക്ക് ശക്തമായ ഓൺലൈൻ സാന്നിധ്യമുണ്ട്. വാണിജ്യ, മറൈൻ, ഷട്ടറിംഗ്, അലങ്കാര പ്ലൈവുഡ് എന്നിവയുടെ മുഴുവൻ ശ്രേണിയും സെഞ്ച്വറി പ്ലൈ ബോർഡ്സ് വാഗ്ദാനം ചെയ്യുന്നു.

2022 സാമ്പത്തിക വർഷത്തിൽ കമ്പനി 102% ശേഷി വിനിയോഗം റിപ്പോർട്ട് ചെയ്തു. കമ്പനി 800 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ ഒരു സംയോജിത വുഡ് പാനൽ നിർമ്മാണ ഫാക്ടറി സ്ഥാപിച്ചിരുന്നു. ഇതിലൂടെ കമ്പനി അതിന്റെ പ്രതിദിന എംഡിഎഫ് ശേഷി 600 ക്യുബിക് മീറ്ററിൽ നിന്ന് 1,900 ക്യുബിക് മീറ്ററായി മൂന്നിരട്ടി വർധിപ്പിച്ചു.

X
Top