ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളെന്ന് കേന്ദ്രം

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് വിൻഡോസ്, ഓഫീസ്, ക്ലൗഡ് ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.

സുരക്ഷാ പ്രശ്നത്തെ കുറിച്ച് മൈക്രോസോഫ്റ്റ് അറിഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്നും അത് വലിയ ഹാക്കിങ് ശ്രമങ്ങൾക്ക് ഇടയാക്കിയേക്കാമെന്നും ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഒപ്പം കമ്പനി പുറത്തിറക്കിയ സുരക്ഷാ അപ്ഡേറ്റുകൾ ഉടൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുമുണ്ട്.
അതീവ ഗുരുതര വിഭാഗത്തിൽ പെടുന്നതാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറത്തിറക്കിയ മുന്നറിയിപ്പ്.

മൈക്രോസോഫ്റ്റ് വിൻഡോസ്, മൈക്രോസോഫ്റ്റ് ഓഫീസ്, മൈക്രോസോഫ്റ്റ് ഡൈനാമിക്സ്, മൈക്രോസോഫ്റ്റ് എഷ്വർ, എക്സ്റ്റന്റഡ് സെക്യൂരിറ്റി അപ്ഡേറ്റ്സ്, മൈക്രോസോഫ്റ്റ് എസ്ക്യുഎൽ സെർവർ എന്നിവയുമായി ബന്ധപ്പെട്ടാണ് സേർട്ട് ഇൻ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിൽ ഒന്നിലധികം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി കുറ്റവാളികൾക്ക് നിങ്ങളുടെ സിസ്റ്റത്തിലോ പ്ലാറ്റ്ഫോമിലോ കൂടുതൽ നിയന്ത്രണം കൈവരിക്കാനാവുകയും, വിവരങ്ങൾ കൈക്കലാക്കാനും സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും, സൈബറാക്രമണം നടത്താനും, ഡിനയൽ ഓഫ് സർവീസ് ആക്രമണം നടത്താനുമെല്ലാം സാധിക്കുമെന്നും സേർട്ട് ഇൻ പറയുന്നു.

എന്തായാലും ഈ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മൈക്രോസോഫ്റ്റ് പരിഹരിച്ചിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളോടും പുതിയ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാനും കമ്പനി ആവശ്യപ്പെടുന്നു.

X
Top