ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 14ന്; വിക്ഷേപണ തിയതി സ്ഥിരീകരിച്ച് ഐഎസ്ആർഒ

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിക്ഷേപണത്തിന്റെ തീയതിയും സമയവും ഇസ്റോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ വിക്ഷേപണം നടക്കും.

ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിക്ഷേപണം ഒരു ദിവസം വൈകിച്ച് ജൂലൈ 14ന് ആക്കുന്നത് എന്നാണ് സൂചന. ഐഎസ്ആർഒ ട്വിറ്ററിലൂടെയായിരുന്നു വിക്ഷേപണത്തീയതി പുറത്തുവിട്ടത്.

സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനിൽ ലാൻഡർ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു.

ചന്ദ്രയാൻ 3 പേടകം വിക്ഷേപണ വാഹനമായ എൽവിഎം 3ൽ സംയോജിപ്പിക്കുന്ന ജോലികൾ ഇന്നലെ പൂർത്തിയായി.

ഇന്നലെ രാവിലെ എൽവിഎം 3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്കു മാറ്റി.

X
Top